ആറ്റിങ്ങൽ നഗരസഭ സംസ്ഥാന സർക്കാരിന്റെ ശുചിത്വപദവി പ്രഖ്യാപനത്തിൽ 91 പോയിന്റോടെ - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 10, ശനിയാഴ്‌ച

ആറ്റിങ്ങൽ നഗരസഭ സംസ്ഥാന സർക്കാരിന്റെ ശുചിത്വപദവി പ്രഖ്യാപനത്തിൽ 91 പോയിന്റോടെ
കേരള സർക്കാരും, ഹരിതകേരള മിഷനും സംയുക്തമായി സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ശുചിത്വപദവി പ്രഖ്യാപനം.


      ഇതിന്റെ സംസ്ഥാന തല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയൊ കോൺഫ്രൺസിലൂടെ ഇന്ന് രാവിലെ 10 മണിക്ക് നിർവ്വഹിച്ചു. സംസ്ഥാനത്ത് 58 നഗരസഭയും, 30 ബ്ലോക്ക് പഞ്ചായത്തും, 501 ഗ്രാമപഞ്ചാത്തുകളുമാണ് ശുചിത്വപദവി കൈവരിച്ചത്. ഇതിൽ ഹരിതകേരള മിഷൻ ഈ പദ്ധതി നിർവ്വഹണത്തിനായി മുന്നോട്ട് വച്ച മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് 91 പോയിന്റോടെ ആറ്റിങ്ങൽ നഗരസഭ ഈ പദവി കൈവരിച്ചു. പദ്ധതി വിജയത്തിലെത്തിയതിന്റെ ഭാഗമായി സർക്കാരും, മിഷനും നൽകിയ പ്രശസ്തി പത്രവും പുരസ്കാരവും നഗരസഭാ ചെയർമാൻ എം.പ്രദീപ് സെക്രട്ടറി എസ്.വിശ്വനാഥന് കൈമാറി. വൈസ് ചെയർപേഴ്സൺ ആർ.എസ്.രേഖ, സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അവനവഞ്ചേരി രാജു, എ.റുഖൈനത്ത്, പ്രതിപക്ഷ നേതാവ് എം.അനിൽകുമാർ, കൗൺസിലർമാരായ ജി.തുളസീധരൻ പിള്ള, സി.ആർ.ഗായത്രീ ദേവി, എം.താഹിർ, കെ.എസ്.സന്തോഷ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്.മനോജ്, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ എൻ.റസീന ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.


   


 നഗരസഭ ശുചീകരണ മേഖലയിൽ നിരവധി പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. ശുചിത്വ പദവി കൈവരിക്കുന്നതിൽ മിഷൻ നൽകിയ 9 മാനദണ്ഡങ്ങളിലും 2016 കാലഘട്ടത്തിൽ തന്നെ ആറ്റിങ്ങൽ നഗരസഭ സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ട്. മാലിന്യ പരിപാലന രംഗത്ത് ഉൾപ്പടെ നിരവധി നേട്ടങ്ങൾ കൈവരിച്ചതിന് തുടർച്ചയായി 14 വർഷം സർക്കാരിന്റെയും വിവിധ ഏജൻസികളുടെ അവാർഡിന് നഗരസഭ അർഹമായി. കൂടാതെ മലിനീകരണ നിയന്ത്രണ ബോഡ് സംസ്ഥാനത്ത് മാതൃകാ നഗരമായി ആറ്റിങ്ങലിനെ തിരഞ്ഞെടുത്തിരുന്നു. 2015 മുതൽ ഖരമാലിന്യങ്ങൾ വേർതിച്ചുള്ള സംസ്കരണം, വെർമ്മികമ്പോസ്റ്റ്, പ്ലാസ്റ്റിക്ക് ഷ്രെഡിംഗ്, മനുഷ്യ കേശം സംസ്കരിച്ച് ജൈവവളം നിർമ്മാണം. തുടങ്ങിവയും നഗരസഭ വിജയകരമായി നടപ്പിലാക്കി. പ്രതിദിനം 15 ടൺ ഖരമാലിന്യമാണ് നഗരസഭയുടെ നേതൃത്വത്തിൽ സംസ്കരിക്കുന്നത്. ജനവാസ മേഖലയിലാണ് നഗരസഭയുടെ മാലിന്യ സംസ്കരണശാലയും, ശാന്തിതീരം സ്മശാനവും പ്രവർത്തിക്കുന്നത്. പ്രദേശവാസികൾക്ക് നഗരസഭയുടെ മാലിന്യ പരിപാലനത്തിൽ യാതൊരുവിധ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ല എന്നതാണ് ഈ വിഷയത്തിൽ നഗരസഭ കാര്യക്ഷമമായി ഇടപെടുന്നു എന്നതിന് തെളിവ്.


   


ഹരിതകേരള മിഷനും നഗരസഭയും സംയുക്‌തമായി നടപ്പിലാക്കിയ പച്ചത്തുരുത്ത് എന്ന പദ്ധതി പുറമ്പോക്ക് ഭൂമി ഉൾപ്പടെ 2 ഏക്കറിലധികം സ്ഥലത്ത് പട്ടണത്തിലെ വിവിധ ഭാഗങ്ങളിലായി നടപ്പിലാക്കാൻ സാധിച്ചു. സർക്കാർ സ്ഥാപനങ്ങൾ, പൊതു വിദ്യാലയങ്ങൾ, പുറമ്പോക്ക് ഭൂമി എന്നിവിടങ്ങളിലായി ഇതുവരെ 10 പച്ചത്തുരുത്തുകൾ നിർമ്മിച്ചു. നഗരത്തിൽ തരിശ് കിടന്ന 50 ഏക്കർ ഭൂമിയിൽ കൃഷി നടപ്പിലാക്കി. പതിറ്റാണ്ടുകളായി തരിശ് കിടന്നിരുന്ന നിലങ്ങളും, പാടങ്ങളും, ഭൂമിയിലുമായി നെൽകൃഷി, കരനെൽകൃഷി, പച്ചക്കറി, ശീതകാല പച്ചക്കറി, ഫലവൃക്ഷങ്ങൾ, കപ്പ, മഞ്ഞൾ, ഇഞ്ചി തുടങ്ങിയ നാണ്യവിളകൾ വിജയകരമായി കൃഷി ചെയ്ത് വിളവെടുത്തു. നദികളുടെയും തോടുകളുടെയും പുനരുജ്ജീവനത്തിന്റെ ഭാഗമായി 'ഇനി ഞാൻ ഒഴുകട്ടെ' എന്ന പദ്ധതി നടപ്പിലാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആദ്യ ഘട്ടത്തിൽ 1 ജലാശയമെങ്കിലും നവീകരിക്കണം എന്നതായിരുന്നു സർക്കാർ  നിർദേശം. എന്നാൽ നഗരസഭ തോടുകളും പൊതുകുളങ്ങളും, പുഴകളും ഉൾപ്പടെ 23 ജലാശയങ്ങളാണ് ആദ്യ ഘട്ടത്തിൽ പുനരുജ്ജീവിപ്പിച്ചത്. തുടർന്ന് രണ്ടാം ഘട്ടത്തിൽ 31 വാർഡുകളിലായി പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാൻ സാധിച്ചു. സർക്കാർ നിർദേശത്തിന് മുമ്പേ തന്നെ മാലിന്യ പരിപാലനത്തിന് ഹരിതകർമ്മസേന എന്ന പദ്ധതി രൂപീകരിച്ചു. നിലവിൽ കുടുംബശ്രീ അംഗങ്ങളായിട്ടുള്ള 43 പേരാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. അയ്യങ്കാളി നഗര തൊഴിലുറപ്പ് സംരഭത്തിലൂടെ 270 തൊഴിലാളികളും, കണ്ടിജന്റ്, സി.എൽ.ആർ വിഭാഗങ്ങളിലായി 45 പേരും നഗരസഭയിൽ ജോലി ചെയ്യുന്നു. നഗരത്തിലെ സെപ്റ്റിക്ക് ഡ്രൈനേജ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി സെപ്റ്റിക് ടാങ്ക് സക്കിംഗ് മൊബൈൽ യൂണിറ്റിന്റെ പ്രവർത്തനവും പ്രാരംഭ ഘട്ടത്തിലാണ്.


      മാലിന്യ സംസ്കരണം ഉൾപ്പടെ വിവിധ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കുന്നതിൽ രാജ്യത്ത് തന്നെ മാതൃകയാവുകയാണ് ആറ്റിങ്ങൽ നഗരസഭ. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദ്യാഭ്യാസ ധനകാര്യ കമ്മീഷനുകൾ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി നഗരസഭ സന്ദർശിച്ചിരുന്നു. ഇത്തരത്തിലുള്ള പുരസ്കാരങ്ങൾക്ക് നഗരസഭയെ അർഹമാക്കുന്നത് ഭരണ സമിതിക്ക് പുറമെ ഈ മേഖലകളിൽ പണിയെടുക്കുന്ന ജീവനക്കാരും, മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തിക്കുന്ന മേഖലയിലെ ജനങ്ങളുടെ സഹകരണം ഒന്ന് കൊണ്ട് മാത്രമാണെന്നും ചെയർമാൻ എം.പ്രദീപ് പറഞ്ഞു.

Post Top Ad