ആറ്റിങ്ങൽ പൂർണ ഗർഭിണി ഉൾപ്പടെ 9 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

ആറ്റിങ്ങൽ പൂർണ ഗർഭിണി ഉൾപ്പടെ 9 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

 


നഗരസഭ വാർഡ് 3 ൽ ആലംകോട് എൽ.പി.എസ് ലൈനിൽ ഒരു കുടുംബത്തിലെ 48 കാരനും, 11 കാരനും, 44 കാരിക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ ഭർത്താവായ 48 കാരൻ നഗരൂരിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിന്റെ ഉടമയാണ്. ശനിയാഴ്ചയാണ് ഇയാൾ അവസാനമായി ജോലി ചെയ്തത്. ഭാര്യയായ 44 കാരി നാവായിക്കുളം ഐ.സി.ഡി.എസി ലെ സൂപ്പർവൈസർ ആണ്. രോഗം ലക്ഷണം ഉണ്ടായതിനെ തുടർന്ന് പറകുന്ന് സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ പരിശോധിക്കുകയും രോഗം സ്ഥിരീകരിക്കുകയും ആയിരുന്നു. തുടർന്ന് ഭർത്താവും മകനും കെ.റ്റി.സി.റ്റി ആശുപത്രിയിൽ അടിയന്തിര സ്രവ പരിശോധനക്ക് വിധേയരാവുകയും രോഗം സ്ഥിരീകരിക്കുകയും ആയിരുന്നു. ഇവർ മൂവരും ഹോം ഐസൊലേഷനിൽ പ്രവേശിച്ചു.


      നഗരസഭ വാർഡ് 3 ൽ പൂവമ്പാറ സ്വദേശി 33 കാരിക്കും, 11 കാരനും, 12 കാരിക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗ ലക്ഷണം ഉണ്ടായതിനാൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.


     നഗരസഭ വാർഡ് 16 ൽ മാമം സ്വദേശി 25 കാരിക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം 3 ന് ബാഗ്ലൂരിൽ നിന്ന് വീട്ടിലെത്തുകയും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയും ആയിരുന്നു. കഴിഞ്ഞ ദിവസം രോഗ ലക്ഷണം ഉണ്ടായതിനെ തുടർന്ന് കെ.റ്റി.സി.റ്റി ആശുപത്രിയിൽ പരിശോധിക്കുകയും വൈറസ് ബാധ സ്ഥിരീകരിക്കുകയും ആയിരുന്നു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.


       നഗരസഭ വാർഡ് 10 ജയഭാരത് ലൈനിൽ പൂർണ ഗർഭിണിയായ 28 കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വലിയ കുന്ന് ആശുപത്രി അധികൃതർ ഇവരുടെ പ്രസവം ഈ മാസം 27 നാണ് നിശ്ചയിച്ചിരുന്നത്. ഗർഭകാല ചികിൽസയുടെ ഭാഗമായി ആശുപത്രിയിൽ എത്തിയ ഇവരെ കൊവിഡ് പരിശോധനക്ക് വിധേയയാക്കുകയും രോഗം സ്ഥിരീകരിക്കുകയും ആയിരുന്നു. ഇവരുടെ നിലവിലെ ശാരീരിക അവസ്ഥ പരിഗണിച്ച് പൂജപ്പുരയിൽ പ്രത്യേകം സജ്‌ജീകരിച്ച ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു എന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

Post Top Ad