നഗരസഭ വാർഡ് 2 ൽ ആലംകോട് സ്വദേശിയായ 34 കാരിക്കും 10 മാസം പ്രായമുള്ള ആൺകുട്ടിക്കും രോഗം സ്ഥിരീകരിച്ചു. രോഗ ലക്ഷണം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം കെ.റ്റി.സി.റ്റി ആശുപത്രിയിൽ പരിശോധിക്കുകയും രോഗം സ്ഥിരീകരിക്കുകയും ആയിരുന്നു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
നഗരസഭ വാർഡ് 2 ൽ അലംകോട് സ്വദേശി 37 കാരന് രോഗം സ്ഥിരീകരിച്ചു. പെയിന്റിംഗ് തൊഴിലാളിയാണ് ഇയാൾ. രോഗ ലക്ഷണം ഉണ്ടായതിനാൽ കഴിഞ്ഞ ദിവസം വലിയകുന്ന് ആശുപത്രിയിൽ പരിശോധിക്കുകയും രോഗബാധ സ്ഥിരീകരിക്കുകയും ആയിരുന്നു. ഇയാളെ ഹോം ഐസൊലേഷനിലേക്ക് മാറ്റി.
നഗരസഭ വാർഡ് 2 ൽ ആലംകോട് സ്വദേശി 40 കാരന് കൊവിഡ് സ്ഥിരീകരിച്ചു. ടാക്സി ഡ്രൈവറായ ഇയാൾ ബാഗ്ലൂർ ട്രിപ്പ് പോയി മടങ്ങിയെത്തി സ്വയം നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നു. വലിയകുന്ന് ആശുപത്രിയിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
നഗരസഭ വാർഡ് 28 തോട്ടവാരം സ്വദേശി 76 കാരനും 60 കാരിക്കും രോഗം സ്ഥിരീകരിച്ചു. ഈ മാസം 20 ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇവരെ വലിയകുന്ന് ആശുപത്രിയിൽ ആർ.റ്റി.പി.സി.ആർ പരിശോധനക്ക് വിധേയരാക്കിയിരുന്നു. പരിശോധന ഫലം പൊസിറ്റീവായതിനെ തുടർന്ന് 2 പേരെയും വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ കൊവിഡ് ചികിൽസാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇതിൽ 76 കാരൻ ഹൃദ്രോഗിയാണ്.
നഗരസഭ വാർഡ് 25 ൽ മൃഗാശുപത്രിക്ക് സമീപം 83 കാരനും 78 കാരിക്കും 80 കാരിക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഇവരുടെ ചെറുമകന് രോഗം ബാധിച്ചിരുന്നു. ആരോഗ്യ പരമായ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാലും വയോധികരായതിനാലും ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ആരോഗ്യ വിഭാഗം ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് കൊവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റിയതായി നഗരസഭ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.