കിഴുവിലം ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

കിഴുവിലം ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 9 പേർക്കാണ് കിഴുവിലം ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചത്. 6 -ാം വാർഡിൽ ഒന്ന്, എട്ടാം വാർഡിൽ ഒന്ന്, 13 -ാം വാർഡിൽ ഒന്ന്, 20-ാം വാർഡിൽ ഒന്ന് 11-ാം വാർഡിൽ അഞ്ച് എന്നിങ്ങനെയാണ് 9 പേർക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. 11-ാം വാർഡിലെ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് സ്ഥിരീകരിക്കപ്പെട്ടതിൽ എറണാകുളം കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയറും ഉൾപ്പെടുന്നു.ഇവർ ഹോം ഐസൊലേഷനിലാണ്. കിഴുവിലം ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 15 പേർ രോഗമുക്തരായി. കിഴുവിലം ഗ്രാമ പഞ്ചായത്ത് പരിധിയിൽ രോഗം സ്ഥിരീകരിച്ച ഏതെങ്കിലും വീടുകളിൽ അണുനശീകരണം നടത്തിയില്ലെങ്കിൽ കിഴുവിലം ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെയോ, ഗ്രാമ പഞ്ചായത്ത് എച്ച്.ഐയെയോ വിവരമറിയിക്കണമെന്ന് കിഴുവിലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്.ശ്രീകണ്ഠൻ അറിയിച്ചു. കിഴുവിലം ഗ്രാമ പഞ്ചായത്തിൽ നാളിതുവരെ 295 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിൽ 5 പേർ മരണപ്പെടുകയും 201 പേർ രോഗമുക്തരാവുകയും ചെയ്തു. നിലവിൽ 89 പേർ വിവിധ സ്ഥലങ്ങളിൽ ചികിത്സയിലാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad