തലസ്ഥാനത്തെ ഇന്നലത്തെ കോവിഡ് സ്ഥിതിവിവരക്കണക്കുകൾ വിശദമായി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

തലസ്ഥാനത്തെ ഇന്നലത്തെ കോവിഡ് സ്ഥിതിവിവരക്കണക്കുകൾ വിശദമായി


തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ  (30 സെപ്റ്റംബര്‍) 986 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 835 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 111 പേരുടെ ഉറവിടം വ്യക്തമല്ല. 30 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. 8 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. 

ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഇന്നലെ കോവിഡ് പോസിറ്റീവായവരുടെ എണ്ണം:-

തിരുവനന്തപുരം കോർപ്പറേഷൻ - 294
വിളവൂർക്കൽ - 34
കള്ളിക്കാട് - 32
വിളപ്പിൽ - 32
നെടുമങ്ങാട് - 28
നെയ്യാറ്റിൻകര - 28
മാറനല്ലൂർ - 25
പാറശ്ശാല - 24
കരകുളം - 23
വെങ്ങാനൂർ - 21
കഠിനംകുളം - 19
കല്ലിയൂർ - 18
കുന്നത്തുകാൽ - 17
വെമ്പായം - 15
അതിയന്നൂർ - 14
വെട്ടൂർ - 14
മാണിക്കൽ - 14
കരവാരം - 13
ആനാട് - 13
പെരുങ്കടവിള - 13
ബാലരാമപുരം - 12
പഴകുന്നുമ്മേൽ - 12
മലയിൻകീഴ് - 12
കുറ്റിച്ചൽ - 11
നഗരൂർ - 11
അഴൂർ - 11
നെല്ലനാട് - 10
കാട്ടാക്കട - 10
ആറ്റിങ്ങൽ - 9
പള്ളിച്ചൽ - 9
മംഗലപുരം - 9
കിളിമാനൂർ - 9
ചെങ്കൽ - 9
കല്ലറ - 8
കാരോട് - 7
പുളിമാത്ത് - 7
പൂവാർ - 6
കുളത്തൂർ - 6
നാവായിക്കുളം - 6
ഒറ്റൂർ - 6
വർക്കല - 5
അണ്ടൂർക്കോണം - 5
കൊല്ലയിൽ - 5
ചെമ്മരുതി - 5
വെള്ളറട - 5
കാഞ്ഞിരംകുളം - 5
ഇടവ - 5
പൂവച്ചൽ - 4
പോത്തൻകോട് - 4
ആര്യൻകോട് - 4
മണമ്പൂർ - 4
ഉഴമലയ്ക്കൽ - 3
അരുവിക്കര - 3
മുദാക്കൽ - 3
കോട്ടുകാൽ - 3
വിതുര - 3

ഇന്നലെ  മൂന്നിൽ താഴെ‌ കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ച പ്രദേശങ്ങൾ:

നന്നിയോട്, കരുംകുളം, പള്ളിക്കൽ, കടയ്ക്കാവൂർ, പനവൂർ, വക്കം, ഒറ്റശേഖരമംഗലം, തൊളിക്കോട്, മടവൂർ, തിരുപുറം, വാമനപുരം, എളകമൺ , ആര്യനാട്, കിഴുവിലം, വെള്ളനാട്, ചിറയിൻകീഴ്, പഴകുന്നേൽ

ആറു പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

1. തമ്പാനൂര്‍ സ്വദേശിനി വസന്ത(68),
2. പള്ളിച്ചല്‍ സ്വദേശി മുരളി(55), 
3. ശ്രീകണ്‌ഠേശ്വരം സ്വദേശി നടരാജ സുന്ദരം(91), 
4. നെടുമങ്ങാട് സ്വദേശി ശശിധരന്‍ നായര്‍(77), 
5. വള്ളക്കടവ് സ്വദേശി അബു താഹിര്‍(68), 
6. പേയാട് സ്വദേശി പദ്മകുമാര്‍(49) 

ഇന്നലെ  രോഗം സ്ഥിരീകരിച്ചവരില്‍ 435 പേര്‍ സ്ത്രീകളും 551 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 92 പേരും 60 വയസിനു മുകളിലുള്ള 144 പേരുമുണ്ട്. പുതുതായി 2,714 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 28,588 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 3,226 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 11,005 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 379 പേര്‍ ഇന്ന് രോഗമുക്തി നേടി.

Post Top Ad