കൊവിഡ് ഡ്യൂട്ടി മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രതിഷേധവുമായി ആരോഗ്യ പ്രവർത്തക സംഘടന - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 4, ഞായറാഴ്‌ച

കൊവിഡ് ഡ്യൂട്ടി മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രതിഷേധവുമായി ആരോഗ്യ പ്രവർത്തക സംഘടന


കൊവിഡ് ഡ്യൂട്ടി മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കെജിഎംഒഎയുടെ കത്ത്. പത്ത് ദിവസത്തെ  ഡ്യൂട്ടി കഴിഞ്ഞാല്‍ ഏഴ് ദിവസത്തെ ഓഫ് തുടരണം. ആരോഗ്യപ്രവര്‍ത്തകരുടെ പിടിച്ച ശമ്പളം ഉടന്‍ നല്‍കണമെന്നും ആവശ്യം. റിസ്ക് അലവൻസ് എൻ എച്ച് എം ജീവനക്കാരുടേതിന് സമാനമാക്കണം എന്നീ ആവശ്യങ്ങളാണ് കത്തിലുള്ളത്. 


അതേസമയം രോഗിയെ പുഴുവരിച്ച സംഭവത്തിൽ അച്ചടക്കനടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുകയാണ് സർക്കാർ ഡോക്ടർമാർ. നാളെ സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളേജാശുപത്രികളിലും രണ്ട് മണിക്കൂർ ഒപി ബഹിഷ്ക്കരിക്കും.  ഡോക്ടർമാർക്ക് പുറമെ നഴ്സുമാരുടെ സംഘടനയായ കെജിഎൻഎയും തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ റിലേ സത്യാഗ്രഹ സമരം തുടങ്ങി.

Post Top Ad