അവനവഞ്ചേരി ടോൾമുക്ക് കൊച്ചാലുംമൂട് റോഡ് ബിഎം ബിസി നിലവാരത്തിലേക്ക് ഉയരുന്നു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

അവനവഞ്ചേരി ടോൾമുക്ക് കൊച്ചാലുംമൂട് റോഡ് ബിഎം ബിസി നിലവാരത്തിലേക്ക് ഉയരുന്നു
ആറ്റിങ്ങൽ: കെച്ചാലുംമൂട് നിന്നും അവനവഞ്ചേരി ഹൈസ്കൂളിന് സമീപത്തുകൂടി ടോൾമുക്ക് ജംഗ്ഷൻ വരെ എത്തി നിൽക്കുന്ന ഒന്നര കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡാണ് അധ്യാതുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ബിഎം ബിസി റോഡായി മാറുന്നത്. 


     നഗരസഭയുടെ സമഗ്രമായ വികസന പ്രവർത്തനങ്ങൾക്ക് പുറമെ അഡ്വ.ബി.സത്യൻ എം.എൽ.എ യുടെ ഇടപെടലിന്റെ ഭാഗമായാണ് കോടികൾ ചിലവഴിച്ച് ആറ്റിങ്ങൽ നഗരത്തിലെ മുഴുവൻ റോഡുകളും ഗുണനിലവാരമുള്ള നിലയിലേക്ക് ഉയർത്തുന്നത്. ടോൾമുക്ക് മുതൽ കൊല്ലമ്പുഴ വരെയുള്ള ഭാഗത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. നിലവിലെ നിർമ്മാണം പട്ടണത്തിൽ വിവിധ ഭാഗങ്ങളിലെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരമാവും. ഒരു കിലോമീറ്ററിന് ഒരു കോടിയെന്ന നിരക്കിലാണ് റോഡ് വികസനത്തിന് സർക്കാർ തുക ചിലവഴിക്കുന്നത്. ഇതിൽ അവനവഞ്ചേരി ടോൾമുക്ക് മുതൽ കൊച്ചാലുംമൂട് വരെയുള്ള ഭാഗത്തെ റോഡ് നിർമ്മാണമാണ് കൊവിഡ് പ്രതിസന്ധിയിൽ തൊഴിലാളികളുടെ ലഭ്യത കുറവിനാൽ താൽക്കാലികമായി നിലച്ചിരുന്നത്. റോഡിന്റെ ശോചനീയവസ്ഥയും ജനങ്ങളുടെ യാത്രാ ക്ലേശവും സി.പി.എം ഏരിയ കമ്മിറ്റി അംഗവും, ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റുമായ ആർ.എസ്. അനൂപ് അഡ്വ.ബി.സത്യൻ എം.എൽ.എ യുടെ ശ്രദ്ധയിൽപ്പെടുത്തുകയും തുടർന്ന് എം.എൽ.എ യും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചു. സി.പി.എം ആറ്റിങ്ങൽ ഈസ്റ്റ് എൽ.സി സെക്രട്ടറി സി.ചന്ദ്രബോസ് വാർഡ് വികസന കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad