മികച്ച കോവിഡ്‌ പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാർഡ് കേരളത്തിന് - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

മികച്ച കോവിഡ്‌ പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാർഡ് കേരളത്തിന്


ഏറ്റവും മികച്ച കോവിഡ്‌ പ്രതിരോധത്തിനുള്ള  ഇന്ത്യാ ടുഡെ അവാർഡ് കേരളത്തിന്. ഇന്ത്യയിലെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന വിഭാഗത്തിലെ  ഇന്ത്യാ ടുഡെ ഹെൽത്ത് ഗിരി അവാർഡാണ് കേരളത്തിന് ലഭിച്ചത്. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹർഷവർദ്ധനിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് ഏറ്റു വാങ്ങി.  

ഡൽഹി, ഒഡീഷ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് നൂറിൽ 94.2 സ്കോർ നേടി മികച്ച കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് കേരളം നേടിയത്. ട്രസ്റ്റിംഗ്, ഐസൊലേഷൻ വാർഡുകളുടെ പ്രവർത്തനം, ഫണ്ട് അനുവദിക്കുന്നതിലും ചിലവഴിക്കുന്നതിലും നടത്തിയ കൃത്യത, മരണ നിരക്ക് കുറയ്ക്കുന്നതിലെ ശ്രദ്ധ, മികിച്ച ചികിത്സ, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം എന്നിവ പരിഗണിച്ചാണ് അവാർഡ് നൽകിയത്.

Post Top Ad