നഗരസഭ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അവനവഞ്ചേരി ഗവ. എൽ.പി.എസി ലെ പുതിയ മന്ദിരം ചെയർമാൻ ഉദ്ഘാടനം ചെയ്തു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 31, ശനിയാഴ്‌ച

നഗരസഭ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അവനവഞ്ചേരി ഗവ. എൽ.പി.എസി ലെ പുതിയ മന്ദിരം ചെയർമാൻ ഉദ്ഘാടനം ചെയ്തു


ആറ്റിങ്ങൽ: നഗരസഭ 29 ലക്ഷത്തി നാൽപ്പതിനായിരം രൂപ ചിലവിട്ട് നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനമാണ് ചെയർമാൻ എം.പ്രദീപ് നിർവ്വഹിച്ചത്.  അവനവഞ്ചേരി ഗവ. എൽ.പി സ്കൂളിലാണ് ഈ പുതിയ കെട്ടിടം നഗരസഭ നിർമ്മിച്ച് നൽകിയത്. പി.ടി.എ പ്രസിഡന്റ് അഡ്വ.മധുസൂദനൻ നായർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് റ്റി.റ്റി അനിലറാണി സ്വാഗതം ആശംസിച്ചു. നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു ചടങ്ങിന് ആശംസ പ്രസംഗം നടത്തി.


       നഗരസഭയുടെയും എം.എൽ.എ യുടെയും വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പുതിയ കെട്ടിടങ്ങളാണ് പട്ടണത്തിലെ വിവിധ സർക്കാർ വിദ്യാലയങ്ങളിലായി നിർമ്മിച്ച് നൽകിയിട്ടുള്ളത്. അതിന്റെ ഭാഗമായാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലും എൽ.പി വിഭാഗത്തിലും പുതിയ മന്ദിരങ്ങൾ നിർമ്മിച്ചത്. മറ്റ് വികസന ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം വിദ്യാഭ്യാസത്തിനും നഗരസഭ അതീവ ശ്രദ്ധ പുലർത്തുന്നു എന്നതിന് തെളിവാണ് ഇത്തരത്തിലുള്ള പുതിയ കെട്ടിടങ്ങളും ഹൈടെക്ക് ക്ലാസ് മുറികളെന്നും ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

വാർഡ് വിവിധ വാർഡുകളിലെ കൗൺസിലർമാർ, അധ്യാപകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad