സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള അവാർഡ് നേടിയ സുരാജ് വെഞ്ഞാറമൂടിനെ ഇപ്റ്റ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. അവാർഡ് നിർണ്ണയത്തിൽ ഇക്കുറിയും താരമൂല്ല്യങ്ങളെക്കാൾ മികവുറ്റ സിനിമകളെ അവാർഡുകമ്മിറ്റി പരിഗണിച്ചിരിക്കുന്നു. കഥക്കും കഥാപാത്രങ്ങർക്കും അഭിനയസാധ്യതകൾക്കും പ്രാധാന്യം കൽപ്പിച്ച ഒരുവിധി നിർണ്ണയമാണ് സുരാജിന് അവാർഡിന് അർഹനാക്കിയത്. ഇത്തരം വിധി നിർണ്ണയങ്ങൾ സാമൂഹ്യ ജീവിത പരിസരങ്ങളിലേക്ക് വീണ്ടും മലയാള സിനിമയെ നയിക്കും. വിനായകൻ , ഇന്ദ്രൻസ് ,ജയസൂര്യ സൗബിൻ സാഹിർ എന്നിവർക്കു പിന്നാലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സുരാജ് വെഞ്ഞാറമൂടിനെയും അവാർഡിനർഹരായ മറ്റ് കലാകാരൻമാരെയും അഭിനന്ദിക്കുന്നതായി ജില്ലാ പ്രസിഡന്റ് ഇ.വേലായുധനും സെക്രട്ടറി രാധാകൃഷ്ണൻ കുന്നുംപുറവും അഭിപ്രായപ്പെട്ടു.