കിഴുവിലം ഗ്രാമപഞ്ചായത്തിൽ ഇന്നലെ ഒരു കോവിഡ് പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തില്ല. കിഴുവിലം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും, സെക്ടറൽ മജിസ്ട്രേറ്റും, ചിറയിൻകീഴ് പോലീസും, ആറ്റിങ്ങൽ പോലീസും ചേർന്ന് സംയുക്തമായി നടത്തിയ കടുത്ത നിയന്ത്രണങ്ങളാണ് രോഗികളുടെ എണ്ണം കുറക്കാനും രോഗമുക്തരുടെ എണ്ണം കൂട്ടാനും ഇടയാക്കിയതെന്ന് കിഴുവിലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എസ് ശ്രീകണ്ഠൻ അറിയിച്ചു.
കിഴുവിലം ഗ്രാമപഞ്ചായത്തിൽ നാളിതുവരെ 286 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിൽ അഞ്ചു പേർ മരണപ്പെടുകയും, 186 പേർ രോഗമുക്തരാവുകയും ചെയ്തു. 94 പേർ വിവിധ സ്ഥലങ്ങളിൽ ചികിത്സയിലാണ്. കിഴുവിലം ഗ്രാമപഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതായി ഈ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതേ ജാഗ്രത തുടർന്നു പോയാൽ വരും ദിനങ്ങളിൽ കോവിഡ് മഹാമാരിയെ തുരത്താൻ കഴിയുമെന്ന് കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അൻസാറും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എസ് ശ്രീകണ്ഠനും അറിയിച്ചു.