ചിറയിൻകീഴിൽ ശക്തമായ മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്നു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

ചിറയിൻകീഴിൽ ശക്തമായ മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്നു

 


ചിറയിൻകീഴ് കുറക്കട തെറ്റിച്ചിറ പുതുവൽവിളയിൽ  സ്‌നേഹലതയുടെ വീടിന്റെ ഷീറ്റിട്ട മേൽക്കൂരയാണ്   ശക്തമായ മഴയിലും കാറ്റിലും  പൂർണമായും തകർന്നുവീണത്.  വീടിനുള്ളിൽ ഉണ്ടായിരുന്ന സ്‌നേഹലതയും മകനും ഇവരുടെ സഹോദരിയും വലിയ ശബ്ദംകേട്ട് പുറത്തേക്ക്‌ ഓടിയിറങ്ങിയതിനാൽ അപകടമുണ്ടായില്ല.  പ്രദേശവാസികളുടെ നേതൃത്വത്തിൽ ടാർപ്പോളിൻ ഷീറ്റ് ഉപയോഗിച്ച് മേൽക്കൂര കെട്ടി താത്കാലിക സംവിധാനം ഒരുക്കി. 


Post Top Ad