നിരോധനാജ്ഞ ലംഘിച്ചു സമരം - ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 3, ശനിയാഴ്‌ച

നിരോധനാജ്ഞ ലംഘിച്ചു സമരം - ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു


തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരോധനാജ്ഞ  ലംഘിച്ചു സമരം നടത്തിയ ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജിലെ അൻപതോളം ഡോക്ടർമാർക്കെതിരെയാണ് കേസെടുത്തത്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

 കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ രോഗിയെ പുഴുവരിച്ച സംഭവത്തിൽ സസ്‌പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടർമാരുടെ സമരം. ഡോക്ടർമാരുടെ സംഘടന ഇന്ന് മുതലാണ് റിലെ നിരാഹാര സമരം ആരംഭിച്ചത്. നഴ്‌സുമാരുടെ സംഘടന ഇന്ന് കരിദിനം ആചരിക്കുന്നുണ്ട്. സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. രോഗിയുടെ ബന്ധുക്കൾ  ആരോഗ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ജീവനക്കാരുടെ വീഴ്ച മൂലമാണ് രോഗിയെ പുഴുവരിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കൊവിഡ് നോഡൽ ഓഫീസറെയും രണ്ട് ഹെഡ് നേഴ്‌സുമാരെയും സസ്‌പെൻഡ് ചെയ്തത്. 


Post Top Ad