കൊട്ടാരക്കര - തിരുവനന്തപുരം റൂട്ടിൽ കെ.എസ്. ആർ. ടി. സിയുടെ ബോണ്ട് സർവ്വീസ് ആരംഭിക്കുന്നു. നവംബർ 2ന് കൊട്ടാരക്കരയിൽ നിന്നും ആദ്യ സർവീസ് നടത്തും. കോവിഡ് കാലത്തെ യാത്രാ ബുദ്ധിമുട്ട് പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി ആവിഷ്കരിച്ച പുതിയ സംവിധാനമാണ് ബോണ്ട് സർവീസ്. ഡിപ്പോകളിൽ നിന്നും 20, 25 ദിവസങ്ങളിലേയ്ക്കുള്ള പണം മുൻകൂറായി അടച്ച് ബോണ്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. യാത്രക്കാർക്ക് കെഎസ്ആർടിസി ബോണ്ട് നോൺ സ്റ്റോപ്പ് ബസ്സുകളിൽ സഞ്ചരിച്ച് അവരുടെ ഓഫീസിന് സമീപം ഇറങ്ങുകയും അവിടെ നിന്നും തിരിച്ചു കയറുകയും ചെയ്യാവുന്നതാണ്. യാത്രക്കാരുടെ ഇരുചക്രവാഹനങ്ങൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സുരക്ഷിതമായി പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.