തലസ്ഥാനത്ത് ഇലക്ട്രിക് ബസുകൾക്കായി പുതിയ ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിലവിൽ വരുന്നു. തിരുവനന്തപുരത്ത് കെ എസ് ആർ ടി വാങ്ങുന്ന സി എൻ ജി, ഇലക്ട്രിക് ബസുകൾക്കായി പുതിയ ട്രാൻസ്പോർട്ട് കോർപ്പറേഷൻ അടുത്ത മാസം നിലവിൽ വരും. കെ എസ് ആർ ടി സി യുടെ ഉപകോർപറേഷൻ എന്ന നിലയിലാണ് പുതിയ കോർപറേഷൻ നിലവിൽ വരുന്നത്. ബിജു പ്രഭാകർ തന്നെ പുതിയ കോർപറേഷന്റെയും എം.ഡിയായി തുടരും. നഗരത്തെ പൂർണമായും ഗ്രീൻ സിറ്റിയാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പ്രത്യേക ട്രാൻസ്പോർട് കോർപറേഷൻ വരുന്നത് .