കടൽക്ഷോഭം മൂലം പ്രശ്നങ്ങൾ നേരിടുന്ന വീടുകൾ സംരക്ഷിക്കുന്നതിനായുള്ള സംരക്ഷണ ഭിത്തിയുമായി നഗരസഭയും ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്‌സ് ലിമിറ്റഡും - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

കടൽക്ഷോഭം മൂലം പ്രശ്നങ്ങൾ നേരിടുന്ന വീടുകൾ സംരക്ഷിക്കുന്നതിനായുള്ള സംരക്ഷണ ഭിത്തിയുമായി നഗരസഭയും ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്‌സ് ലിമിറ്റഡും

 


ട്രാവൻകൂർ ടൈറ്റാനിയത്തിൽ ടൈറ്റാനിയം ഉൽപ്പാദിപ്പിച്ചതിന് ശേഷം അവശിഷ്ടമായി വരുന്ന റെഡ്ജിപ്സം ഉപയോഗിച്ചാണ് കടൽ ക്ഷോഭം മൂലം പ്രശ്നങ്ങൾ നേരിടുന്ന വീടുകൾ സംരക്ഷിക്കുന്നതിനായുള്ള സംരക്ഷണ ഭിത്തികൾ ഒരുക്കുന്നത്.

റെഡ്ജിപ്സം 46%, മണൽ 36% സിമെന്റ് 18% എന്നിവ  പ്രത്യേക അനുപാതത്തിൽ ചേർത്ത് നിർമിച്ച  ബ്ലോക്ക്‌ ചാക്കുകളിൽ നിറച്ച് കയർ ഫെഡിന്റെ ജിയോ ബാഗിലാക്കി വീടുകൾക്ക് ചുറ്റും സ്ഥാപിക്കാനാണ് പദ്ധതി.

ട്രാവൻകൂർ ടൈറ്റാനിയത്തിലെ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത ബ്ലോക്കുകൾ പരീക്ഷണാടിസ്ഥാനത്തിൽ വരുന്ന ശനിയാഴ്ച്ച(10.10.2020) വെട്ടുകാട് പള്ളിക്ക് സമീപം കടൽ തീരത്ത് നിക്ഷേപിക്കും. ഈ പരീക്ഷണം വിജയിച്ചാൽ മണൽ  ചാക്കിൽ നിറച്ച് താൽക്കാലിക തടയണയൊരുക്കുന്നതിനെക്കാൾ വീടുകൾക്ക് സംരക്ഷണം ഉറപ്പാക്കാനാവും .

പരീക്ഷണം വിജയകരമായാൽ നഗരസഭാ പ്രദേശത്ത് കടൽക്ഷോഭം മൂലം പ്രശ്നങ്ങൾ നേരിടുന്ന വീടുകൾക്ക് ചുറ്റും ട്രാവൻകൂർ ടൈറ്റാനിയത്തിൽ വികസിപ്പിച്ചെടുത്ത ബ്ലോക്കുകൾ ഉപയോഗിച്ച്  നഗരസഭയുടെ നേതൃത്വത്തിൽ സംരക്ഷണ ഭിത്തികൾ സ്ഥാപിക്കുമെന്ന് മേയർ കെ.ശ്രീകുമാർ പറഞ്ഞു.

സംരക്ഷണ ഭിത്തിയൊരുക്കുന്നതിന് മുന്നോടിയായി വെട്ടുകാട് ക്രൈസ്റ്റ് കിങ്ങ്‌ ഹാളിൽ മേയറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ട്രാവൻകൂർ ടൈറ്റാനിയം ചെയർമാൻ അഡ്വ.എ. എ. റഷീദ്,എം.ഡി. ജോർജ്ജ്‌ നൈനാൻ,കൗൺസിലർമാരായ വെട്ടുകാട് സോളമൻ, മേരി ലില്ലി,

വെട്ടുകാട് പള്ളി വികാരി ഫാ.ഡോ.ജോർജ്ജ് ഗോമസ്,കൊച്ചുവേളി പള്ളി വികാരി ഫാ.പോൾ ജെയിൻ,കണ്ണാന്തുറ പള്ളി വികാരി ജറാൾഡ്ദാസൻ, കോസ്റ്റൽ അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Post Top Ad