കിളിമാനൂർ ബി ആർ സിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി വൈദ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

കിളിമാനൂർ ബി ആർ സിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി വൈദ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

 


കിളിമാനൂർ ബി ആർ സി പരിധിയിലുള്ള വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കായി  ബി ആർ സിയുടെ നേതൃത്വത്തിൽ വൈദ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ ഉത്ഘാടനം ബി.സത്യൻ എം എൽ എ നിർവഹിച്ചു. ഇന്ന് (15 /10 /20 ) മുതൽ ഈ മാസം 22  വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. യോഗത്തിൽ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജാ ഷൈജു ദേവ് അധ്യക്ഷയായി. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച ക്യാമ്പിന് ജില്ലാ പഞ്ചായത്ത് അംഗം ഡി.സ്മിത, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ രാജലക്ഷ്മി അമ്മാൾ, പി.ലാലി, എം.രഘു, ബി.വിഷ്ണു, ഐ.എസ്. ദീപ, ഗിരിജാ ബാലചന്ദ്രൻ, അടുക്കൂർ ഉണ്ണി, കെ. തമ്പി എന്നിവർ ഓൺലൈനിൽ ആശംസകൾ അറിയിച്ചു. 

Post Top Ad