കോൺഗ്രസ് മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയെ ജന്മദിനത്തിൽ ആദരിക്കുന്നു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

കോൺഗ്രസ് മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയെ ജന്മദിനത്തിൽ ആദരിക്കുന്നു

 


കേരള നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ ഉമ്മൻചാണ്ടിയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ലോക മലയാളി സംഘടനകൾ ആദരിക്കുന്നു.  ലോക മലയാളി സംഘടനകളുടെ നേതൃത്വത്തിൽ 77-ാം ജന്മദിനമായ ഒക്ടോബർ മുപ്പത്തിയൊന്നാം തീയതിയാണ് അദ്ദേഹത്തെ ആദരിക്കുന്നത്.  കാനഡ, യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ, ഗൾഫ് എന്നിവിടങ്ങളിലെ  മുപ്പതിൽപരം  മലയാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് 7.30  ന് ഓൺലൈൻ സൂം മീറ്റിങ്ങിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.  ലോക മലയാളി സംഘടനകളുടെ  സംയുക്ത സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക, സിനിമ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് globalmalayaleemeet@gmail.com ബന്ധപ്പെടാവുന്നതാണ്.   


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad