വർക്കല ടൂറിസം വികസന പദ്ധതിയുടെ നിർമ്മാണോത്ഘാടനം നാളെ മന്ത്രി നിർവ്വഹിക്കും - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

വർക്കല ടൂറിസം വികസന പദ്ധതിയുടെ നിർമ്മാണോത്ഘാടനം നാളെ മന്ത്രി നിർവ്വഹിക്കും


വർക്കല ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി പാപാനാശം ബീച്ചുമുതൽ തിരുവമ്പാടിവരെയുള്ള വികസന പ്രവർത്തനങ്ങളുടെ  നിർമ്മാണോത്ഘാടനം നാളെ (20 /10 /2020 ) വൈകുന്നേരം 4 മണിക്ക് ടൂറിസം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും. പാപനാശം ബീച്ചിൽ ചേരുന്ന യോഗത്തിൽ വി. ജോയി. എം.എൽ.എ. അദ്ധ്യക്ഷം വഹിക്കും.  10 കോടി രൂപ ചെലവഴിച്ച് വർക്കല പാപാനാശം ബീച്ചുമുതൽ തിരുവമ്പാടിവരെയുള്ള വികസന പ്രവർത്തനങ്ങളും നഗരസഭ കൈമാറിയ സ്ഥലത്ത് ഡാൻസിംഗ് സൗണ്ട് & ലൈറ്റ് സിസ്റ്റവും, കുട്ടികളുടെ പാർക്കും സജ്ജീകരിക്കും. പാപനാശം ബീച്ചിൽ സന്ദർശകർക്കായി  ഇരിപ്പിടങ്ങളും ടോയ്‌ലറ്റ് സംവിധാനവും, നടപ്പാതയും, വാച്ച് ടവറും സ്ഥാപിക്കും. ബീച്ചിൽ നിലവിലുള്ള പ്രകൃതിദത്തമായ നീരുറവകളുടെ സംരക്ഷണം ഉറപ്പുവരുത്തികൊണ്ടുള്ള വികസന പ്രവർത്തനങ്ങൾക്കാണ് നാളെ തുടക്കം കുറിക്കുന്നത്. 

Post Top Ad