കിഴുവിലം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസ് അണുവിമുക്തമാക്കി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 28, ബുധനാഴ്‌ച

കിഴുവിലം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസ് അണുവിമുക്തമാക്കി

 


ഡെപ്യൂട്ടി സ്പീക്കറും ചിറയിൻകീഴ് എം.എൽ.എയുമായ വി. ശശിയുടെ ഓഫീസും പരിസരവും കിഴുവിലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എസ് ശ്രീകണ്ഠന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. കഴിഞ്ഞ ദിവസം കിഴുവിലം ഗ്രാമ പഞ്ചായത്തിന്റെ ഓൺലൈൻ പഠന സൗകര്യമൊരുക്കൽ ചടങ്ങിന്റെ ഉദ്ഘാടനത്തിനെത്തിച്ചേർന്ന ഡെപ്യൂട്ടി സ്പീക്കർ ഓഫീസ് അണുവിമുക്തമാക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇന്നേ ദിവസം കിഴുവിലം ഗ്രാമ പഞ്ചായത്ത് എച്ച്.ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള ഹെൽത്ത് ടീം എത്തിച്ചേരുകയും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എസ് ശ്രീകണ്ഠൻ അണുനശീകരണം നടത്തുകയും ചെയ്‌തത്‌. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എസ് ശ്രീകണ്ഠൻ, എച്ച്.ഐ പ്രമോദ്, ആരോഗ്യ പ്രവർത്തകൻ സിയാദ്, ഡെപ്യൂട്ടി സ്‌പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി വിജയൻ തുടങ്ങിയവർ അണുനശീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad