ചിറയിൻകീഴ് താലൂക്ക് ആശുപത്രി 'പൈതൃക കെട്ടിടം' നാളെ നാടിനു സമർപ്പിക്കും - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 17, ശനിയാഴ്‌ച

ചിറയിൻകീഴ് താലൂക്ക് ആശുപത്രി 'പൈതൃക കെട്ടിടം' നാളെ നാടിനു സമർപ്പിക്കും

 


ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആശുപത്രിയാണ് ചിറയിൻകീഴ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി.  സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബിയുടെ സഹായത്തോടുകൂടി ഒത്തിരിയേറെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആശുപത്രിയിൽ  നടന്നുവരുന്നത്. ഈ പദ്ധതിയുടെ ഭാഗമായി പുനർനിർമ്മിച്ച ചിറയിൻകീഴ് താലൂക്ക് ആശുപത്രിയുടെ പൈതൃക കെട്ടിടം നാളെ (18 /10 /20 )  ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ  നാടിന് സമർപ്പിക്കുന്നു. അതോടൊപ്പം എം എൽ എ  മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ വിനയോഗിച്ച് വാങ്ങിയ അഡ്വാൻസ്ഡ്  ലൈഫ് സപ്പോർട്ട് ആംബുലൻസും ആശുപത്രിയ്ക്ക് കൈമാറും.   

Post Top Ad