വെട്ടൂർ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 28, ബുധനാഴ്‌ച

വെട്ടൂർ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

 


ആരോഗ്യ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ആർദ്രം മിഷന്റെ ഭാഗമായി വർക്കല നിയമസഭാ മണ്ഡലത്തിലെ വെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി. കെ.കെ. ശൈലജ ടീച്ചർ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ഇതോടെ മണ്ഡലത്തിലെ എല്ലാ പി.എച്ച്.സികളും എഫ്.എച്ച്.സി.കളായി മാറി. ഇപ്പോൾ വെട്ടൂർ പി.എച്ച്.സി.യിൽ ഉച്ചവരെയാണ് ഒ.പി. പ്രവർത്തിക്കുന്നത് എഫ്.എച്ച്.സിയായി മാറുന്നതോടെ വൈകുന്നേരം 6 മണിവരെ ഒ.പി. ഉണ്ടായിരിക്കും. ഒരു ഡോക്ടറുടെ സേവനം മാത്രം ലഭിച്ചിരുന്ന സ്ഥാനത്ത് 3 ഡോക്ടർമാരുടെ സേവനം ലഭിക്കും.  നഴ്‌സ്, ലാബ് ടെക്‌നിഷ്യൻ, അറ്റന്റർ  എന്നീ  തസ്തികയിൽ നിയമനം നടത്തി. ആധുനിക ലബോറട്ടറികൾ, ജീവിതശൈലി രോഗനിർണ്ണയ ക്ലിനിക്കുകൾ, വ്യായാമത്തിനുള്ള സൗകര്യം (യോഗ, വെൽനസ് സെന്റർ) എന്നിവയുണ്ടാകും. ദീർഘകാലമായി ശ്വാസകോശ രോഗങ്ങൾ ഉള്ളവർക്കായി ശ്വാസ് പദ്ധതിയും,  വിഷാദരോഗപ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആശ്വാസം പദ്ധതിയും നടപ്പിലാക്കും. യോഗത്തിൽ അഡ്വ. വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ. അസിംഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ്, മെഡിക്കൽ ഓഫീസർ,  മറ്റു ജനപ്രിതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad