അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് സ്‌കോളര്‍ഷിപ്പ് ; അപേക്ഷ ക്ഷണിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 14, ബുധനാഴ്‌ച

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് സ്‌കോളര്‍ഷിപ്പ് ; അപേക്ഷ ക്ഷണിച്ചു




 2020-21 അദ്ധ്യയന വര്‍ഷം അഞ്ച്/എട്ട് ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാർഥികളിൽ നിന്നും അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേയ്ക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ അപേക്ഷാ ഫോമിനൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് (വരുമാന പരിധി ഒരു ലക്ഷം രൂപ), കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തിലെ വാര്‍ഷിക പരീക്ഷ മാര്‍ക്ക് ലിസ്റ്റ്/ഗ്രേഡ് ലിസ്റ്റ്, നിലവില്‍ പഠിയ്ക്കുന്ന സ്‌കൂളിലെ മേധാവിയുടെ സാക്ഷ്യപത്രം, ആധാര്‍, ബാങ്ക് അക്കൗണ്ട് പകര്‍പ്പ് എന്നിവ സഹിതം ഒക്‌ടോബര്‍ 30-നകം താമസ പരിധിയിലുളള ബ്ലോക്ക്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷിക്കണമെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫിസിര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2314238 ഫോൺ നമ്പറിൽ ബന്ധപ്പെടുക. 


Post Top Ad