ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ആർ.റ്റി.ഒ ഓഫീസ് താൽക്കാലികമായി അടച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ആർ.റ്റി.ഒ ഓഫീസ് താൽക്കാലികമായി അടച്ചു


 അറ്റിങ്ങൽ ആ.റ്റി.ഒ ഓഫീസിലെ 47കാരിയായ ചിറയിൻകീഴ് സ്വദേശി ജീവനക്കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ഓഫീസ് അസിസ്റ്റന്റൊയാണ് ഇവർ ജോലി ചെയ്യുന്നത്. ഈ മാസം 9 നാണ് ഇവർ അവസാനമായി ജോലിക്കെത്തിയത്. കഴിഞ്ഞ ദിവസം ഇവരുടെ ഭർത്താവിന് രോഗം ബാധിച്ചിരുന്നു. തുടർന്ന് ഇവർക്ക് രോഗലക്ഷണം ഉണ്ടായതിനാൽ പരിശോധിക്കുകയും രോഗം സ്ഥിരീകരിക്കുകയും ആയിരുന്നു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. നിലവിൽ 34 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതിൽ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരെ കർശന ഹോം ക്വാറന്റൈനിൽ പ്രവേശിക്കാൻ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചു. ഇന്നു മുതൽ 3 ദിവസത്തേക്ക് ആർ.റ്റി.ഒ ഓഫീസ് അടച്ചിടാൻ നിർദേശിച്ചു. ക്വാറന്റൈനിൽ പോയവർക്ക് പകരം പുതിയ സ്റ്റാഫുകളെ വച്ചായിരിക്കും ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad