ലോകം ഭീതിയുടെ മുൾമുനയിൽ നിൽക്കുമ്പോൾ ഇന്ന് ലോക മാനസികാരോഗ്യ ദിനം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 10, ശനിയാഴ്‌ച

ലോകം ഭീതിയുടെ മുൾമുനയിൽ നിൽക്കുമ്പോൾ ഇന്ന് ലോക മാനസികാരോഗ്യ ദിനം


 ഇന്ന് ഒക്ടോബർ 10  ലോക മാനസികാരോഗ്യ ദിനം. ഇന്ന് ലോകമെമ്പാടും മാനസികാരോഗ്യ ദിനം ആചരിക്കുന്നു. ആരോഗ്യത്തെ കുറിച്ച് നമുക്കെല്ലാം ചില തെറ്റായ ധാരണകളുണ്ട് . കാഴ്ചയിലെ ഉയരവും വണ്ണവും സൗന്ദര്യവുമൊക്കെയുള്ള വ്യക്തി ആരോഗ്യവാനെന്ന്. എന്നാൽ ശരീരത്തിന്റെ അവിഭാജ്യഭാഗമായ മനസ്സിന്റെ കാര്യം ഇവിടെ നമ്മുടെ പരിഗണനയിൽ വരുന്നില്ല. ഒരു പക്ഷെ നാം അറിയാൻ ശ്രമിക്കുന്നില്ല. ആരോഗ്യമെന്നത് മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യമാണ്. ലോകാരോഗ്യ സംഘടന പറയുന്നതിങ്ങനെയാണ് ' മാനസികാരോഗ്യം ശാരീരികാരോഗ്യത്തിന്റെ അവിഭാജ്യഘടകമാണ് . മനസികാരോഗ്യമില്ലെങ്കിൽ ആരോഗ്യമുണ്ടെന്ന് പറയാനാവില്ല'. ജീവിതത്തിന്റെ പ്രതികൂല സാഹചര്യങ്ങളിൽ മാനസിക സമ്മർദങ്ങളുണ്ടാകുമ്പോൾ പിരിമുറുക്കവും ഉത്കണ്ഠയുമെല്ലാം മാറ്റി തളരാതെ ശരിയായ തീരുമാനങ്ങളിലൂടെ മുന്നോട്ട് പോകുന്നതും മാനസികാരോഗ്യം തന്നെയാണ്.    കോവിഡ് എന്ന മഹാമാരി ഇന്ന് ലോകജനതക്ക് മുന്നിൽ ഒരു ചോദ്യ ചിഹ്നമായി നിൽക്കുന്ന ഈ ജീവിത സാഹചര്യത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു വിഷയമാണ് മാനസികാരോഗ്യം. അതുകൊണ്ട് തന്നെ ഈ വർഷത്തെ  തീം ' ഏവർക്കും മാനസികാരോഗ്യം - കൂടുതൽ നിക്ഷേപം , കൂടുതൽ സേവനലഭ്യത എന്നാണ് '. മറ്റുള്ള വിഷയങ്ങളിലെന്ന പോലെ തന്നെ മാനസികാരോഗ്യ രംഗത്തും നാം കൂടുതൽ സേവനങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. കോവിഡ് വരുമോയെന്നുള്ള പേടി, ഈ സാഹചര്യത്തെ നാം അതിജീവിക്കുമോ എന്ന പേടി. കോവിഡ് രോഗികൾ  ഏറ്റവും കൂടുതൽ മാനസിക പ്രശ്നങ്ങൾ നേരിടുന്നുവെന്ന് ആരോഗ്യവിദഗ്ദ്ധർ. സ്ത്രീകളിലാണ്  ഏറ്റവും കൂടുതൽ മാനസിക പ്രശ്നങ്ങൾ. കുട്ടികൾ, കുടുംബം എന്നിവയെ കുറിച്ചുള്ള ചിന്ത അവരെ കൂടുതൽ മാനസിക സംഘർഷങ്ങളിൽ കൊണ്ടെത്തിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ  സമൂഹത്തിൽ ഒറ്റപ്പെടുത്താതെ അവർക്ക് മാനസിക പിന്തുണ നൽകി മുന്നോട്ടു കൊണ്ടുവരാൻ ശ്രമിക്കണം. 


     

     കുട്ടികളിൽ ആത്മഹത്യ പ്രവണത കൂടി വരുന്നു, പെൺകുട്ടികൾ മാനസികമായും ശാരീരികമായും പീഡനത്തിനിരയാവുന്നു ഇതൊക്കെ ഒരുപക്ഷെ ശരിയായ രീതിയിലുള്ള മാനസിക അവബോധം വളർത്തിയെടുക്കാത്തതിന്റെ അഭാവം കൊണ്ടാവും. ഓരോ ദിവസവും കുറച്ചു സമയമെങ്കിലും സമൂഹ മാധ്യമങ്ങളിൽ നിന്നും തലയുയർത്തി  നമ്മുടെ മക്കൾക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാം അവരുടെ ഓരോ ദിവസത്തെയും അനുഭവങ്ങൾ, സ്വപ്‌നങ്ങൾ, സങ്കടങ്ങൾ, ആശയങ്ങൾ  എല്ലാം അവർ നമ്മോട് പങ്കുവെയ്ക്കട്ടെ. ആ കൊച്ചു കുട്ടികളുടെ കണ്ണുകളിലേക്ക് നോക്കി സംസാരിക്കുമ്പോൾ അവരെ കേൾക്കാൻ അവരോടൊപ്പം തന്റെ മാതാപിതാക്കൾ ഉണ്ടെന്നുള്ള വിശ്വാസം ഉണ്ടെങ്കിൽ സമൂഹത്തിലെ ഒരു പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് പോവും. യുവ തലമുറ വളരട്ടെ, സമൂഹ നന്മക്കായി  ശരിയായ മനസികാരോഗ്യത്തോടെ.


സൗമ്യ ലാജു

ന്യൂസ് ഡസ്ക്ക്

ഇ.സി ഓൺലൈൻ ടെലിവിഷൻ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad