കിഴുവിലം ഗ്രാമപഞ്ചായത്തിലെ മൈക്രോ കണ്ടൈൻമെന്റ് സോൺ ആയ കമ്മാളംകുന്ന് പ്രദേശത്ത് ഇന്നലെ മൂന്നു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 18, ഞായറാഴ്‌ച

കിഴുവിലം ഗ്രാമപഞ്ചായത്തിലെ മൈക്രോ കണ്ടൈൻമെന്റ് സോൺ ആയ കമ്മാളംകുന്ന് പ്രദേശത്ത് ഇന്നലെ മൂന്നു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു


 ആറ്റിങ്ങൽ: കിഴുവിലം ഗ്രാമപഞ്ചായത്തിൽ ഇന്നലെ 4 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  നാളിതുവരെ 250 പേർക്കാണ് കിഴുവിലം ഗ്രാമ പഞ്ചായത്തിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതിൽ അഞ്ചു പേർ മരണപ്പെടുകയും 134 പേർ രോഗ മുക്തരാവുകയും ചെയ്തു. 111 പേർ വിവിധ സ്ഥലങ്ങളിൽ കോവിഡ് ബാധിച്ച് ചികിത്സായിലാണ്. ഇന്നലെ  രോഗം സ്ഥിരീകരിച്ചവരിൽ കമ്മാളംകുന്ന് പ്രദേശത്തെ മൂന്നു പേർക്കും, കിഴുവിലം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ ഒരാൾക്കും ആണ് കോവിഡ് സ്ഥിരീകരിച്ചത്. ജനങ്ങൾ അതീവ ജാഗ്രതയോടെ കൂടി കോവിഡ് പ്രോട്ടോകോൾ  പാലിക്കണമെന്നും സാമൂഹ്യ വ്യാപനം ഉണ്ടാകുവാൻ ഇടവരും എന്നുള്ളതിനാൽ വളരെ സൂക്ഷ്മതയോടെ കൂടി മാത്രമേ പുറത്തിറങ്ങാവൂ എന്നും കിഴുവിലം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അൻസാറും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ് ശ്രീകണ്ഠനും അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad