ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ 15 മുതൽ നടത്തേണ്ട അൽപ്പശി ഉത്സവം മാറ്റി. പെരിയനമ്പിയും പഞ്ചഗവ്യത്തു നമ്പിയും ഉൾപ്പെടെ 12 പേർ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സയിലാണ് . നിത്യപൂജകൾ മുടങ്ങാതിരിക്കുന്നതിന് തന്ത്രി ശരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെത്തി പൂജകളുടെ ചുമതല ഏറ്റെടുത്തു. ഈ സാഹചര്യത്തിൽ ക്ഷേത്ര ജീവനക്കാരുടെ കുറവ് ഉത്സവ നടത്തിപ്പിനെ ബാധിക്കുമെന്നതിലാണ് ഉത്സവം മാറ്റിയത്. ഈ മാസം 15 ഭക്തജനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.