പി എസ് സി യുടെ പൊതു പ്രാഥമിക പരീക്ഷ മാറ്റി വച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 24, ശനിയാഴ്‌ച

പി എസ് സി യുടെ പൊതു പ്രാഥമിക പരീക്ഷ മാറ്റി വച്ചു

 


പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം അടിസ്ഥാന യോഗ്യതയാക്കിയിട്ടുള്ള തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി ഡിസംബറിൽ നടത്താനിരുന്ന പൊതു പ്രാഥമിക പരീക്ഷ മാറ്റിവെച്ചതായി കേരളം പബ്ലിക് സർവീസ് കമ്മിഷൻ അറിയിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റി വെയ്ക്കുന്നത്. മാറ്റി വച്ച പരീക്ഷ 2021  ഫെബ്രുവരിയിൽ നടത്തുമെന്ന് പി എസ് സി അറിയിച്ചു. കോവിഡ് മാനദണ്ഡ പ്രകാരം പരീക്ഷാ കേന്ദ്രങ്ങൾ സജീകരിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണമാണ് പരീക്ഷ മാറ്റിവച്ചതെന്നും പി എസ് സി വ്യക്തമാക്കി. അതെ സമയം യു. പി. എസ്. എ, എൽ. പി. എസ്. എ പരീക്ഷകൾ നവമ്പർ 7 , 24  തീയതികളിൽ വിവിധ ജില്ലകളിൽ നടക്കും. പരീക്ഷാർഥികൾക്ക് നിശ്ചിത സമയത്ത് പരീക്ഷ കേന്ദ്രങ്ങളിലെത്താൻ കൂടുതൽ കാര്യക്ഷമമായി സർവീസ് നടത്താൻ കെ എസ് ആർ ടി സി യൂണിറ്റുകൾക്ക് നിർദ്ദേശം നൽകിയതായും പി എസ് സി അറിയിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad