കൊവിഡ് ബാധിച്ച് മരിച്ച പി.രാജപ്പൻ ചെട്ടിയാരുടെ മൃതദേഹം ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്കരിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

കൊവിഡ് ബാധിച്ച് മരിച്ച പി.രാജപ്പൻ ചെട്ടിയാരുടെ മൃതദേഹം ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്കരിച്ചുആറ്റിങ്ങൽ: നഗരസഭ വാർഡ് 3 ൽ ആലംകോട് എൽ.പി സ്കൂളിന് സമീപത്തെ പി.രാജപ്പൻ ചെട്ടിയാരുടെ മൃതദേഹമാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏറ്റുവാങ്ങി സംസ്കരിച്ചത്. ഇക്കഴിഞ്ഞ 17ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 80 കാരനായ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇന്ന് ഉച്ചക്ക് 12 മണിയോടെ മരിക്കുകയായിരുന്നു. ചെയർമാന്റെ നിർദ്ദേശ പ്രകാരം ജെ.എച്ച്.ഐ എ. അഭിനന്ദിനൊപ്പം ഡി.വൈ.എഫ്.ഐ പ്രവർത്തകരായ നിതിൻ, അജീഷ്, വിഷ്ണു, സച്ചു എന്നിവർ മൃതശരീരം മോർച്ചറിയിൽ നിന്ന് ഏറ്റുവാങ്ങി നഗരസഭ ശാന്തിതീരം സ്മശാനത്തിൽ സംസ്കരിക്കുക ആയിരുന്നു. നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ കൊവിഡ് മരണമാണിത്. മരിച്ചവരെല്ലാം പ്രഥമദൃഷ്ടിയാൽ ആരോഗ്യമുള്ളവർ ആയിരുന്നെങ്കിലും ഗുരുതരമായ മറ്റ് അസുഖങ്ങൾക്ക് അടിമയായിരുന്നു. അതിനാൽ മറ്റ് രോഗങ്ങൾ ഉള്ളവർ ഇതിനെതിരെ പ്രത്യേക കരുതൽ സ്വീകരിക്കണമെന്ന് ചെയർമാൻ എം.പ്രദീപ് പറഞ്ഞു.

നഗരസഭ ആരോഗ്യ വിഭാഗം ആംബുലൻസും സ്മശാനവും പരിസരവും അണുവിമുക്തമാക്കി.
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad