അഞ്ചുതെങ്ങ് പാലത്തിന്റെ അപ്രോച് റോഡ് കുടുങ്ങി താഴ്ന്നു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 24, ശനിയാഴ്‌ച

അഞ്ചുതെങ്ങ് പാലത്തിന്റെ അപ്രോച് റോഡ് കുടുങ്ങി താഴ്ന്നു


അഞ്ചുതെങ്ങ് മുതലപ്പൊഴി പാലത്തിന്റെ അപ്രോച് റോഡ് വീണ്ടും കുടുങ്ങി താഴ്ന്നു. ആഴ്ചകൾക്ക് മുൻപ്  ഹാർബർ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ സ്പെഷ്യൽ റിപ്പയർഴ്സ് ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച അപ്രോച്ച് റോഡിലാണ് വീണ്ടും ഗർത്തം രൂപപ്പെട്ടത്. മുൻപ് രൂപപ്പെട്ട ഗർത്തത്തിന്റെ എതിർ ഭാഗത്താണ് ഇപ്പോൾ സമാന നിലയിൽ പുതിയ ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. അപ്രോച്ച് റോഡിൽ കുടുങ്ങി താഴ്ന്ന് ആദ്യം രൂപപ്പെട്ട ഗർത്തം കോൺക്രീറ്റ് ചെയ്ത് അടച്ചിരുന്നു എന്നാൽ നിർമ്മാണ പ്രവർത്തനങ്ങളിലെ പാളിച്ചയാണ് റോഡിൽ ഇത്തരത്തിൽ വീണ്ടും വിള്ളലുണ്ടാകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad