മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് കോവിഡ് സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് കോവിഡ് സ്ഥിരീകരിച്ചുമണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് കോവിഡ് സ്ഥിരീകരിച്ചു .സെപ്റ്റംബർ 27 ഞായറാഴ്ച മുതൽ ഇവർക്ക് രോഗലക്ഷണം കണ്ടുതുടങ്ങി. തുടർന്ന് 30 ന് വർക്കല താലൂക്കാശുപത്രിയിൽ പരിശോധന നടത്തി. ഇന്നലെ ​ ഉച്ചയോടെ വന്ന ഫലത്തിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ചികിൽസയ്ക്കായി ഇവരെ SR മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സെപ്തംബർ 25 വെള്ളിയാഴ്ചയാണ് അവസാനമായി പ്രസിഡൻ്റ് പഞ്ചായത്തിൽ എത്തിയത്. ഈ ദിവസങ്ങളിൽ ഇവരുമായി നേരിട്ട് സമ്പർക്കമുള്ള ജീവനക്കാർ, മെമ്പർമാർ എന്നിവർ നിരീക്ഷണത്തിൽ പോയിട്ടുണ്ട്. പഞ്ചായത്ത് അടച്ചിടേണ്ട സാഹചര്യം നിലവില്ല.


ഒറ്റൂർ ഗ്രാമപഞ്ചായത്തിൽ 3 പേർക്കും ( 45 വയസുള്ള പുരുഷൻ,17 വയസുള്ള പെൺകുട്ടി ,19 വയസുള്ള ആൺകുട്ടി) വക്കം ഗ്രാമപഞ്ചായത്തിലെ 9 പേർക്കും (വാർഡ് 7 ൽ 29,23,27,23,21,20 വയസുള്ള ആറ് പുരുഷൻമാർ,വാർഡ് 8 ൽ 19,21,23 വയസുള്ള 3 പുരുഷൻമാർ) കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ വാർഡ് 2ൽ 31 വയസുള്ള യുവതിക്കും, പഴയകുന്നുമ്മേൽ പഞ്ചായത്തിലെ വാർഡ് 7ൽ 56 ഉം 23 ഉം വയസുള്ള സ്ത്രീകൾക്കും കോവിഡ് സ്ഥിരീകരിച്ചു.


Post Top Ad