ടെക്നോപാര്‍ക്കിലെ നിര്‍മ്മാണ പ്രവർത്തനങ്ങൾക്ക് സുപ്രീംകോടതി അനുമതി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

ടെക്നോപാര്‍ക്കിലെ നിര്‍മ്മാണ പ്രവർത്തനങ്ങൾക്ക് സുപ്രീംകോടതി അനുമതി

 


തിരുവനന്തപുരം  ടെക്നോപാര്‍ക്കിലെ മൂന്നാംഘട്ട നിര്‍മ്മാണ പ്രവർത്തനങ്ങൾക്ക് സുപ്രീംകോടതി അനുമതി നൽകി . നിര്‍മ്മാണം ചോദ്യം ചെയ്ത് പരിസ്ഥിതി പ്രവര്‍ത്തകനായ തോമസ് ലോറൻസ് നൽകിയ ഹര്‍ജി ജസ്റ്റിസ് രോഹിംഗ്ടൺ നരിമാൻ അദ്ധ്യക്ഷനായ കോടതി തള്ളി.  സുപ്രീം കോടതി ഉത്തരവ് വന്നതോടെ  ടെക്നോപാര്‍ക്കിൽ നിര്‍മ്മാണ  പ്രവർത്തനങ്ങളുമായി കമ്പനികൾക്ക് മുന്നോട്ടുപോകാം. പരിസ്ഥിതി ആഘാതം ഉണ്ടാകില്ലെന്നും തണ്ണീര്‍തടങ്ങളിലല്ല നിര്‍മ്മാണങ്ങൾ നടക്കുന്നതെന്നും തിരുവനന്തപുരം ജില്ല കളക്ടര്‍ റിപ്പോര്‍ട്ട് നൽകിയിരുന്നു. 


അതേസമയം തണ്ണീര്‍ തടങ്ങളിൽ തന്നെയാണ് നിര്‍മ്മാണങ്ങൾ നടക്കുന്നതെന്നും ഇത് പരിസ്ഥിതിക്ക് വലിയ ആഘാതമാണെന്നും ഹര്‍ജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ നിലവിലുള്ള ഹര്‍ജിയിൽ കളക്ടറുടെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാനാകില്ലെന്നും ഹര്‍ജിക്കാരന് വേണമെങ്കിൽ കളക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് എട്ടാഴ്ചക്കകം പുതിയ ഹര്‍ജി നൽകാനാവുന്നതാണെന്നും കോടതി വ്യക്തമാക്കി. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad