നാനാത്ത്വത്തിൽ ഏകത്ത്വം ഇന്ത്യൻ സംസ്ക്കാരം : രാധാകൃഷ്ണൻ കുന്നുംപുറം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

നാനാത്ത്വത്തിൽ ഏകത്ത്വം ഇന്ത്യൻ സംസ്ക്കാരം : രാധാകൃഷ്ണൻ കുന്നുംപുറം

 


മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ നേരിടാൻ പൊതുസമൂഹം ഒരുമിച്ച് പൊരുതണമെന്ന് കവിയും സാംസ്ക്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. വർത്തമാനകാല ഇന്ത്യൻ സാഹചര്യങ്ങളെ മുൻനിർത്തി സി.പി.ഐ കിഴുവിലം ലോക്കൽ കമ്മിറ്റി "മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ" എന്ന വിഷയത്തിൽ സംഘടിപ്പിച്ച സോഷ്യൽ മീഡിയ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങളും വ്യത്യസ്തതകളുമാണ് ഇന്ത്യയുടെ ശക്തി. നാനാത്വത്തിൽ ഏകത്വം  എന്നത് ഇന്ത്യ ലോകത്തിനു നൽകിയ മാതൃകയാണ്. അത് നഷ്ടമാകാതെ സൂക്ഷിക്കപ്പെടാൻ നമുക്ക് ഉത്തരവാദിത്ത്വമുണ്ട്. അതിനാൽ മതേതര സങ്കല്പങ്ങളെ ഉയർത്തിപ്പിടിക്കാൻ യുവതലമുറ തയ്യാറാകണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

Post Top Ad