വർക്കല നഗരസഭക്ക് ശുചിത്വ പദവി പുരസ്‌കാരം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

വർക്കല നഗരസഭക്ക് ശുചിത്വ പദവി പുരസ്‌കാരം


 2017 ൽ പെലിക്കൺ ഫൗണ്ടേഷന്റെ സഹകരണത്തോടെ ആരംഭിച്ച മാലിന്യ സംസ്കരണ പദ്ധതി മൂന്നാം വർഷം പിന്നിടുമ്പോൾ വർക്കല നഗരസഭക്ക് ഒരു പൊൻതൂവൽ കൂടി. വർക്കല നഗരസഭ ശുചിത്വ പദവി പുരസ്‌കാരം  ജില്ലാപഞ്ചായത്ത് മെമ്പർ അഡ്വ. എസ് ഷാജഹാൻ   നഗരസഭ ചെയർപേഴ്‌സൺ ബിന്ദു ഹരിതാസിന് കൈമാറി. നഗരസഭയുടെ തെരുവോരങ്ങളിൽ കുന്നുകൂടി കിടന്ന ജൈവ അജൈവ മാലിന്യങ്ങൾ 90 ശതമാനം നീക്കം ചെയ്യുവാനും പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒരു പരിധി വരെ കുറക്കാനും ഹരിതകർമ്മസേനാംഗങ്ങളുടെ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞു.  നഗരസഭയിലെ വ്യാപാരി വ്യവസായികൾ, അസോസിയേഷനുകൾ ഇതര സംഘടനകൾ,  ജനങ്ങൾ എല്ലാരും തന്നെ ഈ പദ്ധതി ഏറ്റെടുത്ത് കഴിഞ്ഞു. സംസ്ഥാനത്ത് 87നഗരസഭകൾ ഉള്ളതിൽ 58നഗരസഭകൾക്കാണ് ശുചിത്വ പദവി ലഭിച്ചത്. കൂടാതെ സംസ്ഥാനതലത്തിൽ 7-ആം സ്ഥാനം നേടാനും വർക്കല നഗരസഭക്ക് കഴിഞ്ഞു. ഈ മാലിന്യസംസ്കരണ പദ്ധതിയിൽ കൂടുതൽ പ്രയോജനകരമായ പ്രവർത്തനങ്ങൾ കൊണ്ടുവരാൻ വരുന്ന ഭരണ സമതി അംഗങ്ങൾക്ക് കഴിയട്ടെ എന്ന് ചെയർപേഴ്‌സൺ പറഞ്ഞു.


Post Top Ad