സ്വന്തമായി ഒരു ജോലി എന്ന ആവശ്യവുമായി അഞ്ചുതെങ്ങ് സ്വദേശി പ്രധാനമന്ത്രിയെ കാണാൻ ഡൽഹിയിലേക്ക് - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 14, ബുധനാഴ്‌ച

സ്വന്തമായി ഒരു ജോലി എന്ന ആവശ്യവുമായി അഞ്ചുതെങ്ങ് സ്വദേശി പ്രധാനമന്ത്രിയെ കാണാൻ ഡൽഹിയിലേക്ക്


 ജീവിതത്തിന്റെ പ്രതികൂല സാഹചര്യങ്ങളിൽ പതറാതെ പഠിച്ചു സ്വന്തമാക്കിയ ബിരുദങ്ങൾ കൊണ്ട് കേരളത്തിൽ തനിക്കൊരു ജോലി നേടുക അസാധ്യമാണെന്ന് മനസിലാക്കിയ അഞ്ചുതെങ്ങ് സ്വദേശിനി ജോലി എന്ന ആവശ്യവുമായി പ്രധാന മന്ത്രിയെ കാണാൻ ഡൽഹിയിലേക്ക് വണ്ടി കയറി. MA BED വിദ്യാഭ്യാസമുള്ള 33 കാരിയായ അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിനിയാണ് ഒറ്റക്ക് പ്രധാന മന്ത്രിയെ കാണാൻ പുറപ്പെട്ടത്. യുവതിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് അഞ്ചുതെങ്ങ് പോലീസിന്റെ അന്വേഷണത്തിനൊടുവിൽ യുവതിയെ വഡോദര റെയിൽവേ സ്റ്റേഷനിൽ വച്ച് റെയിൽവേ പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്‌  തനിക്ക് കേരളത്തിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചതിനാൽ ഒരു ജോലി വേണം എന്ന ആവശ്യം പ്രധാനമന്ത്രിയെ നേരിൽ കണ്ട് ബോധിപ്പിക്കുവാൻ ഇറങ്ങി പുറപ്പെട്ടതാണെന്ന് യുവതി പറഞ്ഞത്. നിരവധി തവണ പി എസ് സി ടെസ്റ്റുകൾ എഴുതിയെങ്കിലും തന്റെ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ഒരു ജോലി ലഭിക്കാത്തതിൽ നിരാശയിലായിരുന്നു യുവതി. 

Post Top Ad