ചിറയിൻകീഴ് താലൂക് ആശുപത്രിയിൽ പൈതൃക കെട്ടിടത്തിന്റെ ഉദ്ഘാടനവും അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസ് കൈമാറൽ ചടങ്ങും നടന്നു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 18, ഞായറാഴ്‌ച

ചിറയിൻകീഴ് താലൂക് ആശുപത്രിയിൽ പൈതൃക കെട്ടിടത്തിന്റെ ഉദ്ഘാടനവും അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസ് കൈമാറൽ ചടങ്ങും നടന്നു


 ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ കേരളീയ ശില്പഭംഗിയോടെ പുനർനിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനവും ഡെപ്യൂട്ടി സ്പീക്കർ വി ശശിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30ലക്ഷം രൂപ ചിലവഴിച്ചു വാങ്ങിയ അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസ് കൈമാറൽ ചടങ്ങും നടന്നു, ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ ഉത്‌ഘാടനം ഓൺലൈനിൽ നിർവഹിച്ചു .ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി.ശശി അദ്ധ്യക്ഷത വഹിച്ചു.ആനത്തലവട്ടം ആനന്ദൻ Ex M.L.A, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എ.ഷൈലജാബീഗം,ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്.ഡീന, ജില്ലാപഞ്ചായത്തംഗം ശ്രീകണ്ഠൻനായർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ  തുടങ്ങിയവർ പങ്കെടുത്തു. വെന്റിലേറ്റർ സൗകര്യമുള്ള ഉപകരണങ്ങളുമായാണ് സ്വരാജ് മസ്‌ഥയുടെ ട്രോമാകെയർ ആംബുലൻസ് ഒരുങ്ങുന്നത്. ചിറയിൻകീഴ് താലൂക് ആശുപത്രിയിലെത്തിക്കുന്ന രോഗികൾക്ക് അടിയന്തിര ആവിശ്യങ്ങൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുമായി കൊണ്ട് പോകുന്നതിന് വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് സൗകര്യം ലഭ്യമാക്കണാമെന്ന നാട്ടുകാരുടെ ദീർഘ കാലത്തെ ആവിശ്യമാണ് ഇതോടെ സഫലമാകുന്നത്. മാത്രവുമല്ല കൊവിഡ് സാഹചര്യത്തിൽ ഈ ആമ്പുലൻസ് സംവിധാനം ആശുപത്രിക്കും നാട്ടുകാർക്കും വളരെയേറെ പ്രയോജനപ്രദമാകും. പെരുമാതുറ ഫാമിലി ഹെൽത്ത് സെന്ററിന് കഴിഞ്ഞ മാസം ആമ്പുലൻസ് നൽകിയിട്ടുണ്ട് മംഗലപുരം, അഞ്ചുതെങ്ങ്, പുതുക്കുറിച്ചി എന്നീ ഫാമിലി ഹെൽത്ത് സെന്ററുകൾക്കും എം.എൽ.എ ഫണ്ടിൽ നിന്നും ആമ്പുലൻസുകൾ ഉടൻ ലഭ്യമാകുന്നതാണ്. ആബുലൻസുകൾക്കു മാത്രമായി എം.എൽ.എയുടെ ഫണ്ടിൽ നിന്നും ഏകദേശം ഒരു കോടി രൂപ വിനിയോഗിച്ചു.Post Top Ad