(image : file )
ചിറയിൻകീഴ് ശാർക്കര ശ്രീനാരായണ ഗുരുദേവൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഗുരുസ്പർശം പദ്ധതിയുടെ ഭാഗമായി രണ്ടാം ഘട്ട ടി . വി വിതരണം നടന്നു. ശാർക്കര ശ്രീനാരായണ ഗുരുദേവൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത നിർധനരായ വിദ്യാർഥികൾക്കു അവസരമൊരുക്കുന്നതിനായാണ് രണ്ടാം ഘട്ട ടി . വി വിതരണം നടത്തിയത്. ട്രസ്റ്റ് പ്രസിഡന്റ് ഡോ. ബി സീരപാണിയും ശാർക്കര ശ്രീ ചിത്തിരവിലാസം ബോയ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എസ്.എസ്.ഷാജിയും ചേർന്ന് ടി വി വിതരണോദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ കൊടുമൺ ശ്രീരമേശത്തിൽ ഷാബുവാണ് രണ്ടാംഘട്ട പദ്ധതിയിലേക്കുള്ള എൽ.ഇ.ഡി ടിവികൾ സംഭാവന നൽകിയത്. ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡന്റ് ജി. സന്തോഷ്കുമാർ, അധ്യാപകരായ പ്രിനിൽകുമാർ, എം.വി.അജിത്ത്കുമാർ, വി.വിനോദ്, ട്രസ്റ്റ് സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, ക്ഷേത്ര ഭരണ സമിതിയംഗം പുതുക്കരി സിദ്ധാർഥൻ, ചിറയിൻകീഴ് എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡൻ്റ് പ്രദീപ്സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, ഗുരുക്ഷേത്ര കാര്യദർശി ജി.ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.