ഗാന്ധി ജയന്തി ദിനത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ പ്രവർത്തകരെ ആദരിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 3, ശനിയാഴ്‌ച

ഗാന്ധി ജയന്തി ദിനത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ പ്രവർത്തകരെ ആദരിച്ചു


ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിനോടൊപ്പം ചേർന്ന് കോവിഡ്- 19 എന്ന മഹാമാരിയെ  പ്രതിരോധിക്കാൻ അക്ഷീണം പ്രവർത്തിക്കുന്ന  ആരോഗ്യ പ്രവർത്തകരെ ഒക്ടോബർ 2  ഗാന്ധിജയന്തി ദിനത്തിൽ ആദരിച്ചു.  ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ 11 മണിയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷിന്റെ  അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ഡെപ്യൂട്ടി സ്പീക്കർ വി.ശശി ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. 

നോഡൽ ആഫീസർ ഡോ.രാമകൃഷ്ണ ബാബു, തിരുവനന്തപുരം താലൂക്ക് നോഡൽ ആഫീസർ ഡോ.അർണോൾഡ് ദീപക്, കോവിഡ്- 19 സംസ്ഥാന സെല്ലിൽ പ്രവർത്തിക്കുന്ന ഡോ.ലക്ഷ്മി, ഡോ.എൻ.എസ്.സിജു,  ഡോ.നജീബ്, ഡോ.രാജേഷ്, ഡോ. ഷ്യാംജി വോയ്സ്, ഡോ.ജയകുമാരി, ഡോ.അശ്വനി രാജ്, ഡോ.എസ്.സരിത, ഡോ. ഭാഗ്യലക്ഷ്മി, ഡോ. ദീപാരവി, ഡോ. ദീപക് എസ്.പിള്ളൈ, ഡോ.ആൻസി, ഡോ. വീണ, ഡോ.മഹേഷ്, ഡോ.അശ്വതി ഡോ. ജാതവേതസ്മോഹൻലാൽ, ഡോ.നബീൽ, ഡോ.സജു സഹദേവൻ, ഡോ.അബിത്ത്, ഡോ.ആർ. രമ്യകൃഷ്ണൻ, ഡോ. തസ്നി ,ഡോ.ആർദ്ര,  കോവിഡ് സെല്ലിൽ സന്നദ്ധ പ്രവർത്തനം നടത്തിയ സൂരജ്, സുധീർ, സിജു എന്നിവരെയാണ് ആദരിച്ചത്.

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ സ്വാതി ആർ ദേവിന് പ്രോത്സാഹന സമ്മാനവും നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് രമാഭായിയമ്മ സ്വാഗതവും ബി ഡി ഒ എൽ ലെനിൻ നന്ദിയും പറഞ്ഞു.

 

Post Top Ad