കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ ഡെപ്യൂട്ടി സ്പീക്കർ ഉദ്ഘാടനം ചെയ്തു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 21, ബുധനാഴ്‌ച

കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ ഡെപ്യൂട്ടി സ്പീക്കർ ഉദ്ഘാടനം ചെയ്തു

 


കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. ഹോട്ടലിന്റെ പ്രവർത്തനോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി ശശി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാകുമാരി അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ വത്സല,  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ തൃദീപ് കുമാർ, ജനപ്രതിനിധികളായ ബിന്ദു, സുകുട്ടൻ, സി ഡി എസ് വൈസ് ചെയർപേഴ്സൺ ശ്രീകല, ഷിബു കടയ്ക്കാവൂർ , റീന  തുടങ്ങിയവർ പങ്കെടുത്തു. 




Post Top Ad