ഉടമക്ക് കൊവിഡ് സരോസാനിട്ടറി എന്ന സ്ഥാപനം താൽക്കാലികമായി അടച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 10, ശനിയാഴ്‌ച

ഉടമക്ക് കൊവിഡ് സരോസാനിട്ടറി എന്ന സ്ഥാപനം താൽക്കാലികമായി അടച്ചു


ആറ്റിങ്ങൽ: നഗരസഭക്ക് സമീപം പ്രവർത്തിക്കുന്ന സരോസാനിട്ടറി ഷോപ്പ് ഉടമക്കാണ് രോഗം സ്ഥിതീകരിച്ചത്. രോഗലക്ഷണം ഉണ്ടായതിനെ തുടർന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ സ്രവ പരിശോധന നടത്തുകയും രോഗം സ്ഥിതീകരിക്കുകയും ആയിരുന്നു. 48 കാരനായ ഇയാൾ കരവാരം സ്വദേശിയാണ്. വൃക്ക സംബന്ധമായ രോഗങ്ങൾ ഉള്ളതിനാൽ ഇയാൾ കിംസ് ആശുപത്രിയിലെ പരിചരണത്തിലാണ്. മൊത്തം 17 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. അതിൽ 2 പേർ നഗരസഭാ പരിധിയിൽ പൂവമ്പാറ, മാമം സ്വദേശികളാണ്. സ്ഥാപനം അണുനശീകരണം നടത്തി താൽക്കാലികമായി അടച്ചിട്ടു. മുഴുവൻ ജീവനക്കാരെയും ക്വാറന്റൈനിൽ പ്രവേശിക്കാൻ നിർദേശിച്ചതായി നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

Post Top Ad