നഗരൂർ വിവേകോദയം അംഗൻവാടി കെട്ടിടത്തിന്റെ നിർമ്മാണോൽഘാടനം ബി സത്യൻ എം എൽ എ നിർവഹിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

നഗരൂർ വിവേകോദയം അംഗൻവാടി കെട്ടിടത്തിന്റെ നിർമ്മാണോൽഘാടനം ബി സത്യൻ എം എൽ എ നിർവഹിച്ചു

 


നഗരൂർ പഞ്ചായത്ത് വെള്ളല്ലൂർ 16-ാം വാർഡിൽ 107-ാം നമ്പർ വിവേകോദയം അംഗൻവാടിക്ക് വേണ്ടി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 13.65 ലക്ഷം ചിലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോൽഘാടനം ബി സത്യൻ എം എൽ എ നിർവഹിച്ചു. സ്വന്തമായി കെട്ടിടം ഇല്ലാത്ത അഗൻവാടിക്ക് വെള്ളല്ലൂർ തൈക്കൂടത്തിൽ റീനയാണ് 3 സെൻറ് സ്ഥലം, പിതാവ് പുരുഷോത്തമൻ്റെ സ്മരണാർത്ഥം നൽകിയത്. യോഗത്തിൽ  പഞ്ചായത്ത് പ്രസിഡന്റ് എം.രഘു,  വാർഡ് മെമ്പർ അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് .ജി.ഷീബ, പൊതുപ്രവർത്തകരായ സജ്ഞനൻ, ശശിധരൻ നായർ, ശക്തിധരൻ, എസ്.കെ സുനി എന്നിവർ പങ്കെടുത്തു. 


Post Top Ad