ശബരിമല സേവനത്തിന് ആരോഗ്യപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

ശബരിമല സേവനത്തിന് ആരോഗ്യപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാം


 മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചു ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലും സന്നദ്ധസേവനത്തിന് ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സേവനം  ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭ്യർത്ഥിച്ചു.


സന്നദ്ധ സേവനത്തിന് തയ്യാറായവർ http://travancoredevaswomboard.org എന്ന വെബ്സൈറ്റിൽ നവംബർ അഞ്ചിന് മുൻപ് രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രി അറിയിച്ചു. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഭക്തരുടെ ആരോഗ്യ സുരക്ഷക്കായി കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ  സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് മന്ത്രി അഭ്യർത്ഥന നടത്തിയത്. കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ആരോഗ്യ പ്രവർത്തകരുടെ സേവനമാണ് മന്ത്രി അഭ്യർത്ഥിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad