ആറ്റിങ്ങൽ ശാന്തിതീരം ശ്മശാനത്തിൽ ഗ്യാസ് ക്രിമറ്റോറിയം ആരംഭിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 31, ശനിയാഴ്‌ച

ആറ്റിങ്ങൽ ശാന്തിതീരം ശ്മശാനത്തിൽ ഗ്യാസ് ക്രിമറ്റോറിയം ആരംഭിച്ചു

 


ആറ്റിങ്ങൽ നഗരസഭ ശാന്തിതീരം സ്മശാനത്തിലാണ് ഗ്യാസ് ക്രിമറ്റോറിയവും പ്രവർത്തനം ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം അഡ്വ.ബി.സത്യൻ എം.എൽ.എ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ എം.പ്രദീപ് അധ്യക്ഷനായി.


        നഗരസഭ ഖരമാലിന്യ സംസ്കരണ ശാലക്ക് സമീപം പ്രവർത്തിക്കുന്ന ശാന്തിതീരം സ്മശാനത്തിൽ ഇതുവരെ വിറക് ഉപയോഗിച്ച് മൃതദേഹം സംസ്കരിക്കുന്നതിനുള്ള സംവിധാനമാണ് ഉണ്ടായിരുന്നത്. ഇതിനോടൊപ്പമാണ് 22 ലക്ഷം രൂപ ചിലവിട്ടാണ് ഗ്യാസ് ക്രിമറ്റോറിയം കൂടി ആരംഭിച്ചത്. ഗ്യാസ് ക്രിമറ്റോറിയം പ്രവർത്തനക്ഷമം ആവുന്നതോടെ വിറകിലും ഗ്യാസിലുമായി ഒരേ സമയം 3 മൃതശരീരങ്ങൾ സംസ്കരിക്കാനാവും. പ്രതിദിനം 9 ശവസംസ്കാരം നടത്താനാവുമെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു. വിറകിൽ ഒരു മൃതശരീരം പൂർണമായും സംസ്കരിക്കുന്നതിന് 4 മണിക്കൂർ സമയം വേണ്ടി വരുമ്പോൾ ഗ്യാസിൽ രണ്ടര മണിക്കൂർ മതിയാവും. 


       2009 ൽ തുടങ്ങിയ ശന്തിതീരം സ്മശാനത്തിൽ  ഇതോടെ ആധുനിക സൗകര്യം ഒരുങ്ങിയിരിക്കുകയാണ്. നിരവധി മൃതശരീരങ്ങൾക്കൊപ്പം കൊവിഡ് ബാധിച്ച് മരണപ്പെട്ട 5 മൃതശരീരങ്ങളും ഇവിടെ ദഹിപ്പിക്കാനായി. നാട്ടുകാരുടെ നിറഞ്ഞ സഹകരണമാണ് ജനവാസ മേഖലയിൽ ഇത്തരത്തിലുള്ള സംരഭങ്ങൾ നഗരസഭക്ക് നടപ്പിലാക്കാൻ സാധിക്കുന്നതെന്ന് ചെയർമാൻ എം.പ്രദീപ് പറഞ്ഞു.


വൈസ് ചെയർപേഴ്സൺ ആർ.എസ്.രേഖ, സെക്രട്ടറി എസ്.വിശ്വനാഥൻ, കൗൺസിലർമാരായ കെ.എസ്.സന്തോഷ് കുമാർ, ഒ.എസ്.മിനി, പത്മനാഭൻ, സി.ആർ.ഗായത്രി ദേവി, മുൻ കൗൺസിലർ ശ്രീദേവി, ഹരിത കർമ്മസേന ജീവനക്കാർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad