തടവുകാരെ ജയിലിൽ പുന:പ്രവേശിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 3, ശനിയാഴ്‌ച

തടവുകാരെ ജയിലിൽ പുന:പ്രവേശിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി
 കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അവധി നൽകിയ തടവുകാരെ ജയിലിൽ പുന:പ്രവേശിപ്പിക്കാനുള്ള സമയപരിധി നീട്ടി ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കി. ആദ്യഘട്ടത്തിൽ അടിയന്തിര അവധി ലഭിച്ചവരും ലോക്ക്ഡൗണിന് മുൻപ് അവധിയിൽ പ്രവേശിച്ചവരുമായ 265 തടവുകാർ ഒക്‌ടോബർ 31 ന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ജയിലിൽ പ്രവേശിക്കണം. രണ്ടാംഘട്ടത്തിൽ ഓപ്പൺ ജയിലുകളിലേയും വനിതാ ജയിലുകളിലേയും 589 തടവുകാർ നവംബർ 15 ന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ തിരികെ പ്രവേശിക്കണം. മൂന്നാംഘട്ടത്തിൽ സെൻട്രൽ ജയിലുകളിലെയും അതീവ സുരക്ഷാ ജയിലിലെയും 192 തടവുകാർ നവംബർ 30ന് ശേഷം മൂന്ന് ദിവസത്തിനുള്ളിലും ജയിലിൽ പ്രവേശിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad