വർക്കല വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന ; ആറുപേർ അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

വർക്കല വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന ; ആറുപേർ അറസ്റ്റിൽ

 


വർക്കല പാപനാശം വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവന്ന ആറംഗ സംഘത്തെ വർക്കല എക്‌സൈസ് അറസ്റ്റുചെയ്തു. വിനോദ സഞ്ചാര മേഖലകളിലെ റിസോർട്ടുകളിലും ഹോം സ്റ്റേകളിലും കഞ്ചാവ് വില്പന വ്യാപകമാണെന്ന് എക്സൈസിന്  ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ രാത്രികാല മിന്നൽപ്പരിശോധനയിലാണ് സംഘം പിടിയിലായത്.300 ഗ്രാം കഞ്ചാവും കഞ്ചാവ് തൂക്കി വിൽക്കാനുപയോഗിക്കുന്ന ത്രാസും ഇവരിൽനിന്നു പിടിച്ചെടുത്തു. നാവായിക്കുളം അയിരമൺനില വടങ്കരമൂല കുന്നുവിള വീട്ടിൽ സെയ്ദ് അലി(24), തിരുവനന്തപുരം കോളിയൂർ മുട്ടക്കാട് വാഴത്തോട്ടം മേലേപുത്തൻ വീട്ടിൽ അജിത്ത്(22), മലയിൻകീഴ് പെരിങ്കാവ് പുതുവീട്ടിൽമേൽ അഭിജിത്ത് ഭവനിൽ അനിരുദ്ധ്(20), മലയിൻകീഴ് വിഴവൂർ തെങ്ങുവിളാകം വീട്ടിൽ ദീപു(20), നാവായിക്കുളം കുടവൂർ കപ്പാംവിള ഞാറയിൽകോണം പാറക്കെട്ടിൽ വീട്ടിൽ മുഹമ്മദ് റാഷിദ്(23) എന്നിവരാണ് പിടിയിലായത്. അറസ്റ്റ് ചെയ്ത യുവാക്കളിൽ നിന്നും  ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് കൈമാറാനായി കഞ്ചാവുമായി വന്ന കരുനാഗപ്പള്ളി ആലപ്പാട് പണ്ടാരത്തുരുത്ത് കണ്ടത്തിൽ വീട്ടിൽ മുത്തപ്പൻ എന്നുവിളിക്കുന്ന ആദിത്യകുമാറിനെ(23)യും അറസ്റ്റുചെയ്തു. ഇയാളിൽനിന്നും 100 ഗ്രാം കഞ്ചാവും സഞ്ചരിച്ച ബുള്ളറ്റ് ബൈക്കും പിടിച്ചെടുത്തു. റിസോർട്ടുകളിൽ മുറി വാടകയ്‌ക്കെടുത്ത് താമസിച്ച്  ആവശ്യക്കാരെ കണ്ടെത്തി കഞ്ചാവ് വിൽപ്പന നടത്തുകയാണ് സംഘം ചെയ്തു വന്നിരുന്നത് . ഫോൺ വഴിയും  സാമൂഹികമാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയുമായിരുന്നു  ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്.  വർക്കല എക്സൈസ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ രാധാകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ്, മഹേഷ്, ഷിജു, രാകേഷ്, ഡ്രൈവർ ഗിരീശൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Post Top Ad