ഉദ്യോഗാർഥികൾ അപേക്ഷയുടെ പകർപ്പ് സൂക്ഷിക്കണം ; പി എസ് സി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

ഉദ്യോഗാർഥികൾ അപേക്ഷയുടെ പകർപ്പ് സൂക്ഷിക്കണം ; പി എസ് സി

  


വിവിധ  തസ്തികകളിലേക്ക്  അപേക്ഷ നൽകുന്ന ഉദ്യോഗാർഥികൾ അപേക്ഷയുടെ പകർപ്പ് സൂക്ഷിക്കണമെന്നത് നിർബന്ധമാക്കി പിഎസ്‌സി. അപേക്ഷ സംബന്ധിച്ച പരാതികൾ അപേക്ഷയുടെ പകർപ്പില്ലാതെ സ്വീകരിക്കില്ലെന്നും പിഎസ്‌സി വ്യക്തമാക്കി. യു പി സ്കൂൾ അസിസ്റ്റന്റ് തസ്തികയിൽ   അപേക്ഷ നഷ്ടപ്പെട്ടതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് പകർപ്പ് സൂക്ഷിക്കണമെന്ന വ്യവസ്ഥ നിർബന്ധമാക്കിയത്. ഉദ്യോഗാർഥികൾ അവരുടെ പ്രൊഫൈലിലെ My Application ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷ പിഡിഎഫ് ഡോക്കുമെന്റായി ഡൗൺലോഡ് ചെയ്യുകയോ പ്രിന്റ് എടുത്തു സൂക്ഷിക്കുകയോ ചെയ്യണമെന്നാണ് നിർദേശം. 

Post Top Ad