വക്കം റൂറൽ ഹെൽത്ത് സെൻ്ററിന് പുതിയ പ്രവേശന കവാടം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 31, ശനിയാഴ്‌ച

വക്കം റൂറൽ ഹെൽത്ത് സെൻ്ററിന് പുതിയ പ്രവേശന കവാടം

 


ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ അധീനതയിലുള്ള വക്കം റൂറൽ ഹെൽത്ത് സെൻ്ററിന് പുതിയ പ്രവേശന  കവാടം നിർമ്മിച്ചു. ആശുപത്രിയുടെ വികസനത്തിനനുസരിച്ചുള്ള കവാടം അനിവാര്യമായ സാഹചര്യത്തിലാണ് 5 ലക്ഷം രൂപയോളം ചിലവഴിച്ച് പുതിയ കവാടവും മെയിൻ്റൻസ് വർക്കുകളും നടത്തിയത്. പ്രവേശന  കവാടത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എസ്.വേണു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ഫിറോസ് ലാൽ, ബ്ലോക്ക് പഞ്ചായത്തംഗം ഗീതാസുരേഷ്, ഗ്രാമപഞ്ചായത്തംഗം എസ്.പീതാംബരൻ, മെഡിക്കലാഫീസർ ഡോ.ജയകുമാരി, സ്റ്റാഫ് നഴ്സ് ലേഖ മുരളി, ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ സജീവൻ മറ്റു ജീവനക്കാർ ,ആശാ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതവും എ.എം.ഒ ഡോ.എൻ.എസ്.സിജു നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad