ആറ്റിങ്ങൽ മൃഗാശുപത്രി ഇനി മുതൽ വിളണക്കണയാത്ത മൃഗാശുപത്രി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

ആറ്റിങ്ങൽ മൃഗാശുപത്രി ഇനി മുതൽ വിളണക്കണയാത്ത മൃഗാശുപത്രി


സംസ്ഥാന സർക്കാരിന്റെ "ശോഭനം 2020" എന്ന പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 31 മൃഗാശുപത്രികൾ വിളക്കണയാത്ത മൃഗാശുപത്രി ആയി മാറുന്നു. ഇതിന്റെ സംസ്ഥാന തല ഓൺലൈൻ ഉദ്ഘാടനം ഈ മാസം 16 ന്‌ വെള്ളിയാഴ്ച രാവിലെ വനം മൃഗസംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിർവ്വഹിക്കും.


      പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ മൃഗാശുപത്രിയിലും ഇനിമുതൽ 24 മണിക്കൂർ സേവനം പൊതു ജനങ്ങൾക്ക് ലഭ്യമാകും. ആറ്റിങ്ങൽ ഉൾപ്പടെ ജില്ലയിൽ ഈ സേവനം ലഭിക്കുന്നത് മൂന്ന് വെറ്റിനറി ഹോസ്പിറ്റലുകളിലാണ്. നിലവിൽ പ്രതിമാസം 2500 ൽ അധികം വളർത്ത് മൃഗങ്ങളെയാണ് ചികിൽസക്കായി ഇവിടെ കൊണ്ടുവരുന്നത്. ആട്, പട്ടി, പശു, പൂച്ച, കോഴി, വിവിധയിനം പക്ഷികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. പകുതിയിൽ അധികവും ചികിൽസക്കായി സമീപ പഞ്ചായത്തുകളിൽ നിന്നാണ് വരുന്നത്. കൂടാതെ നഗരത്തിലെ 750 ക്ഷീര കർഷകരാണ് പശുക്കളുടെ ചികിൽസക്കും പ്രസവത്തിനുമായി മൃഗാശുപത്രിയെ ആശ്രയിക്കുന്നത്. സമയപരിമിതി മൂലം പട്ടണത്തിലെ വളർത്തുമൃഗങ്ങൾക്ക് ചികിൽസ ലഭ്യമാകുന്നതിൽ ഏറെക്കാലമായി പ്രതിസന്ധി നിലനിന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വിഷയം നഗരസഭാ ചെയർമാൻ എം.പ്രദീപ് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും തുടർന്ന് മൃഗാശുപത്രിയെ ശോഭനം 2020 എന്ന പദ്ധതിയുടെ ഭാഗമാക്കുകയും ആയിരുന്നു. 


     നഗരസഭ നടപ്പിലാക്കുന്ന കന്നുകാലി പരിപാലനത്തിന്റെ ഭാഗമായി നഗത്തിലെ ക്ഷീര കർഷകർക്ക് കഴിഞ്ഞ വർഷം 5 ലക്ഷം രൂപയുടെ സബ്സിഡി നടപ്പിലാക്കിയിരുന്നു. ഈ വർഷവും സബ്സിഡി ഇനത്തിൽ 5 ലക്ഷം രൂപ വകമാറ്റിയിട്ടുണ്ട്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പാലിൽ സ്വയം പര്യാപ്തത എന്ന സംരഭത്തിന്റെ നടപടിയും പൂർത്തിയാക്കി. കൂടാതെ രാജ്യത്തിന് തന്നെ മാതൃകയായ തെരുവ് നായ വന്ധീകരണം എന്ന പദ്ധതി നഗരസഭ പൂർണമായും നടപ്പിലാക്കിയതും ഈ മൃഗാശുപത്രിയുടെ സഹകരണത്തോടെയാണ്. ഇത്തരത്തിൽ ക്ഷീര കർഷകർ, വളർത്ത് മൃഗങ്ങൾ പക്ഷികൾ തുടങ്ങിയവയുടെ പരിപാലനത്തിന് ഏറെ ശ്രദ്ധയാണ് നഗരസഭ നൽകുന്നത്.


     ചിറയിൻകീഴ് ബ്ലോക്ക് തലത്തിലാണ് ആശുപത്രിയുടെ 24 മണിക്കൂർ സേവനം ലഭ്യമാകുന്നതെന്ന് സീനിയർ വെറ്റിനറി സർജൻ ഡോ.സൈജു പറഞ്ഞു. ചികിൽസക്കായി ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത  മൃഗങ്ങളെ ഏത് സമയത്തും ഡോക്ടർമാർ വീടുകൾ ഫാമുകൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി പരിശോധിക്കും. 1 സീനിയർ വെറ്റിനറി സർജൻ, 2 വെറ്റിനറി സർജൻ, 2 ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, 3 അറ്റെൻഡർ എന്ന നിലയിൽ ജീവനക്കാരെ ക്രമപ്പെടുത്തുകയും, ആശുപത്രിയിൽ കൂടുതൽ ഭൗതിക സാഹചര്യം ഒരുക്കാനുള്ള നടപടികളും ആരംഭിച്ചു. 45 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആറ്റിങ്ങൽ നഗരസഭ മൃഗാശുപത്രിയെ പോളി ക്ലിനിക്കായി ഉയർത്താനുള്ള നടപടികളും ആരംഭിച്ചു. പോളി ക്ലിനിക്കായി മാറുന്നതോടെ ഇവിടെ ലാബ് സൗകര്യവും ലഭ്യമാകുമെന്ന് ചെയർമാൻ എം.പ്രദീപ് പറഞ്ഞു.

Post Top Ad