കഴക്കൂട്ടം വനിതാ ഐ.റ്റി.ഐ പ്രവേശനം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 28, ബുധനാഴ്‌ച

കഴക്കൂട്ടം വനിതാ ഐ.റ്റി.ഐ പ്രവേശനം

 കഴക്കൂട്ടം വനിതാ ഐ.റ്റി.ഐയില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിനുളള ഒന്നാംഘട്ട അലോട്ട്‌മെന്റ് ഒക്‌ടോബര്‍ 28,  30 നവംബര്‍ 2, 3 തീയതികളില്‍ നടത്തുമെന്ന് പ്രന്‍സിപ്പാള്‍ അറിയിച്ചു. അലോട്ട്‌മെന്റ് വിവരങ്ങള്‍ www.womenitikazhakuttom.kerala.gov.in എന്ന ഐ.റ്റി.ഐ വെബ്‌സൈറ്റില്‍ പരിശോധിക്കാം. നിശ്ചയിക്കപ്പെട്ട തീയതിയും സമയക്രമവും പാലിച്ച് വിദ്യാര്‍ത്ഥിയോടൊപ്പം രക്ഷിതാവ് മാത്രം എത്താന്‍ പാടുളളു. ഹാജരാകുന്നവര്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, ഒറിജിനല്‍ ടി.സി, ഫീസ് എന്നിവ കൊണ്ട് വരേണ്ടതാണ്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണം. അലോട്ട്‌മെന്റ് ലിസ്റ്റിലുളളവര്‍ക്ക് ഫോണ്‍ സന്ദേശം മുഖേനയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. സംശയനിവാരണത്തിന് 9446183579, 9495485166.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad