ആറ്റിങ്ങലിൽ രണ്ടാമത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

ആറ്റിങ്ങലിൽ രണ്ടാമത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു

 


ആറ്റിങ്ങൽ: നഗരസഭ 9-ാം വാർഡ് പൈപ്പ്ലൈൻ റോഡിൽ മുല്ലക്കംവിള വീട്ടിൽ കൊച്ചനി (52) മരണപ്പെട്ടു.


     കഴിഞ്ഞ ദിവസം ഹൃദ്രോഹം ഉണ്ടായതിനെ തുടർന്ന് ഇയാളെ വലിയകുന്ന് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വിദഗ്ദ്ധ ചികിൽസക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയും, സ്രവ പരിശോധനയിൽ കൊവിഡ് പൊസിറ്റീവ് ആയിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് ഇന്നലെ ഉച്ചക്ക് 1 മണിയോടെ മരണം സ്ഥിതീകരിക്കുക ആയിരുന്നെന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു. ചെയർമാന്റെ നിർദ്ദേശപ്രകാരം മൃതശരീരം വിട്ട് കിട്ടാനുള്ള നടപടികൾ നഗരസഭ ആരോഗ്യ വിഭാഗം സ്വീകരിച്ചു. ഇയാളുടെ ഭാര്യ ഗീത(37), മക്കളായ പ്രിൻസ്(20), പ്രജിൻ(18), പ്രണവ്(18), ഭാര്യാമാതാവ് കൗസല്യ(70) എന്നിവരുടെ സ്രവ പരിശോധന ഉടനെ നടത്തുമെന്ന് ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ പറഞ്ഞു. 

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സിദ്ദീഖ്, ഷെൻസി, ആശാവർക്കർ നിത്യ എന്നിവർ മരണപ്പെട്ട വ്യക്തിയുടെ വിട് സന്ദർശിച്ച് അടിയന്തിര നടപടികൾ കൈക്കൊണ്ടു.

Post Top Ad